ഒരുമയുടെ സന്ദേശവുമായി വേള്‍ഡ് മലയാളി കൌണ്‍സില്‍ മറ്റ് സംഘടനകള്‍ക്കു മാതൃകയായി
Wednesday, May 20, 2015 4:50 AM IST
ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രോവിന്‍സിന്റെ രണ്ടു ഘടകങ്ങള്‍ ഭിന്നതകളും മറന്ന് പ്രവാസി ഒരുമിച്ചുനിന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

2015 മേയ് 18-നു എഡിസണില്‍ കൂടിയ യോഗത്തില്‍ രണ്ടു ഘടകങ്ങളുടെയും പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു. തങ്കമണി അരവിന്ദന്‍, തോമസ് മൊട്ടയ്ക്കല്‍, ആന്‍ഡ്രൂ പാപ്പച്ചന്‍, അലക്സ് കോശി എന്നിവര്‍ പ്രസംഗിച്ചു.

രണ്ടു ഘടകങ്ങളും മുമ്പേ പ്രഖ്യാപിച്ചിരുന്ന തീയതികളില്‍ പരസ്പര സഹകരണത്തോടെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ മികവുറ്റതാക്കാന്‍ തീരുമാനിച്ചു. പരിപാടികളുടെ നടത്തിപ്പിലേക്കു രണ്ടു സംഘടനകളെയും സംയോജിപ്പിച്ച് സുധീര്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഒരു പ്രോഗ്രാം കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ജൂണ്‍ ആറാം തീയതി എഡിസണ്‍ ഹോട്ടലില്‍വച്ച് യൂത്ത് എംപവര്‍മെന്റ് സെമിനാറിനെത്തുടര്‍ന്ന് ഫാമിലി നൈറ്റും നടത്തുന്നതാണെന്ന് അനില്‍ പുത്തന്‍ചിറ അറിയിച്ചു.

ജൂണ്‍ 20ന് എഡിസണ്‍ റിനയറസന്‍സ് ഹോട്ടലില്‍ വെച്ച് നടത്തുന്ന വാര്‍ഷികാഘോഷങ്ങളില്‍ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തികള്‍ക്കു വേള്‍ഡ് മലയാളി കൌണ്‍സില്‍ എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കും. വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ യൂത്ത് വിംഗിന്റെ നേതൃത്വത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമാഹരിച്ച വിവിധ വസ്തുക്കള്‍ രണ്ടു ഘടകങ്ങളുടെ പ്രവര്‍ത്തകരുടെയും സാന്നധ്യത്തില്‍ മോണ്ട് ക്ളയര്‍ റിയല്‍ഹൌസ് ഇന്‍കിനു കൈമാറുമെന്നു കോ-ഓര്‍ഡിനേറ്റര്‍ പിന്റോ ചാക്കോ അറിയിച്ചു.

ഏകോപന സമ്മേളനത്തില്‍ തങ്കമണി അരവിന്ദന്‍, അനില്‍ പുത്തന്‍ചിറ, തോമസ് മൊട്ടയ്ക്കല്‍, സോമന്‍ ജോണ്‍, സുധീര്‍ നമ്പ്യാര്‍, ആന്‍ഡ്രൂ പാപ്പച്ചന്‍, അലക്സ് കോശി, പിന്റോ ചാക്കോ, സോമന്‍ ജോണ്‍ തോമസ്, ജോണ്‍ വര്‍ഗീസ്, രാജു, ഫിലിപ്പ് മാരേട്ട്, ജോണ്‍ സഖറിയ, സണ്ണി മാത്യൂസ്, രുക്മിണി, രാജശ്രീ പിന്റോ എന്നിവര്‍ പങ്കെടുത്തു.

വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഐക്യപ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതോടൊപ്പം, എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ നേരുന്നുവെന്നും കെസിസിഎന്‍എയ്ക്കുവേണ്ടി ചെയര്‍മാന്‍ ദിലീപ് വര്‍ഗീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. രാജശ്രീ പിന്റോ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം