ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ വി. ജോണ്‍ നെപുംസ്യാനോസിന്റെ തിരുന്നാള്‍ ആചരിച്ചു
Wednesday, May 20, 2015 4:51 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോനയില്‍ ഭക്തിസാന്ദ്രമായി വി. ജോണ്‍ നെപുംസ്യാനോസിന്റെ തിരുന്നാള്‍ ആചരിച്ചു. മെയ് 17-നു ഞായറാഴ്ച രാവിലെ 9.45 നു കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തിലും, വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ സഹകാര്‍മ്മികത്വത്തിലൂമാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.

തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍, ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ദേവാലയം, ഫൊറോനായായതില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചു.

കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുവാന്‍ രക്തസാക്ഷ്യം വഹിച്ച വി. ജോണ്‍ നെപുംസ്യാനോസ്, കുമ്പസാരത്തിന്റെ പരിപാവനതയെ അനുസ്മരിക്കുന്നുവെന്ന് മാര്‍ മാത്യു മൂലക്കാട്ട് പ്രസ്താവിച്ചു. കത്തോലിക്ക സഭയിലെ കുമ്പസാരം, ദൈവവും മനുഷനുമായി കൂടെക്കൂടെ രമ്യപ്പെടുന്നതിനുള്ള ദൈവീകദാനമാണെന്നും, അത് പ്രയോജനപ്പെടുത്തണമെന്നും, പിതാവ് അനുസ്മരിച്ചു. കുമരകം വെള്ളറ പുത്തെന്‍പള്ളി ഇടവകയില്‍ നിന്ന് ഷിക്കാഗോയില്‍ കുടിയേറിയ ഇടവകാംഗങ്ങളാണ് തിരുന്നാളിന്റെ പ്രസുദേന്തികളായത്.

റിപ്പോര്‍ട്ട്: ബിനോയ് കിഴക്കനടി