സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം
Wednesday, May 20, 2015 4:52 AM IST
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡലില്‍ രൂപത ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തില്‍നിന്ന് 43 കുട്ടികള്‍ ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ചു.

മേയ് 16നു നടന്ന ഭക്തിസാന്ദ്രമായ ഈ കൂദാശാ കര്‍മത്തില്‍ ഇടവക വികാരി റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. റോയ് മൂലേച്ചാലില്‍, രൂപതാ ചാന്‍സിലര്‍ ഫാ. സെബാസ്റ്യന്‍ വേത്താനം, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. സെബാസ്റ്യന്‍ വടക്കേചിറയത്ത്, ഫാ. സോണി ഏറ്റുപറയില്‍, ഫാ. ഫ്രെഡി വടക്കേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മഹത്തായ ഈ കൂദാശാ സ്വീകരണത്തിനായി കുഞ്ഞുങ്ങളെ ആത്മീയമായി ഒരുക്കിയത് സിസ്റര്‍ മേരി അഗസ്റിന്‍ സിഎംസി, സിസ്റര്‍ റൂബി തെരേസ് സിഎംസി, റൂബി തോമസ്, ഫെമിയ മാരൂര്‍, ഫിയാനോ, ക്രിസ്റി സെബാസ്റ്യന്‍ എന്നീ മതബോധന അധ്യാപകരായിരുന്നു. കൂദാശാ ഒരുക്കങ്ങള്‍ക്ക് മതബോധന സ്കൂള്‍ ഡയറക്ടര്‍ സിസ്റര്‍ ജസ്ലിന്‍ സിഎംസി, അസി. ഡയറക്ടര്‍ ഡോ. ജയരാജ് ഫ്രാന്‍സിസ്, രജിസ്ട്രാര്‍ സോണി തേവലക്കര, സെക്രട്ടറി റാണി കാപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടോം ജോസ് പരിശീലിപ്പിച്ച ഗാനങ്ങള്‍ കുട്ടികള്‍ ആലപിച്ചു. ജനറല്‍ കോ-ഓര്‍ഡിനേറ്ററായ സജി മണ്ണഞ്ചേരിലിനോടൊപ്പം അനേകം മാതാപിതാക്കള്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം വിജയത്തിലെത്തിക്കാന്‍ പരിശ്രമിച്ചു. ചടങ്ങുകള്‍ക്കുശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം