തൃശൂര്‍പൂരത്തിന്റെ തനിയാവര്‍ത്തനം ഡാളസില്‍ മേയ് 30ന്
Wednesday, May 20, 2015 7:11 AM IST
ഡാളസ്: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിനുമാത്രം സ്വന്തമായ തൃശൂര്‍ പൂരം ലഹരി ഡാളസിലെ പൌരാവലിക്ക് ആസ്വദിക്കുവാന്‍ ഡാളസ് കേരള അസോസിയേഷന്‍ അവസരം ഒരുക്കുന്നു.

ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററും കേരള അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പകല്‍ പൂരം മേയ് 30നു (ശനി) വൈകുന്നേരം ആറു മുതല്‍ അസോസിയേഷന്‍ ഫുട്ബോള്‍ ഗ്രൌണ്ടില്‍ അരങ്ങേറും.

പല്ലാവൂര്‍ ശ്രീധരന്റെ നേതൃത്വത്തിലുളള പഞ്ചവാദ്യ സംഘം 'തൃശൂര്‍ പൂര'ത്തിനു കൊഴുപ്പേകും. ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ചുളള പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് പ്രസിദ്ധ പഞ്ചവാദ്യ സംഘം ഡാളസില്‍ എത്തിയിരിക്കുന്നത്.

ഈ അസുലഭാവസരം പ്രയോജനപ്പെടുത്തുന്നതിനും ആസ്വദിക്കുന്നതിനും ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരള അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു ജനറല്‍ സെക്രട്ടറി റോയി കൊടുവത്ത് എന്നിവര്‍ അറിയിച്ചു. പ്രവേശനം സൌജന്യമാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍