ഹൂസ്റണില്‍ ഭദ്രാസന സന്നദ്ധ സുവിശേഷകസംഘം വാര്‍ഷിക സമ്മേളനം ജൂലൈ 23 മുതല്‍ 26 വരെ
Wednesday, May 20, 2015 8:21 AM IST
ഹൂസ്റണ്‍: നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമ ഭദ്രാസന സന്നദ്ധ സുവിശേഷകസംഘം പന്ത്രണ്ടാമത് വാര്‍ഷിക സമ്മേളനം ജൂലൈ 23 മുതല്‍ 26 വരെ ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ചില്‍ നടക്കും.

ഭദ്രാസന എപ്പിസ്കോപ്പ ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്, മുംബൈ ഭദ്രാസനാധിപന്‍ റവ. ഡോ. തോമസ് മാര്‍ തിത്തോസ്, ഡോ. വിനു ഡാനിയേല്‍ (ഫിലാഡല്‍ഫിയ) എന്നിവരാണു സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നല്‍കുന്നത്.

ഹൂസ്റണ്‍ ഇമ്മാനുവല്‍ മര്‍ത്തോമ ഇടവക റവ. സാജു മാത്യു (കോണ്‍ഫറന്‍സ് പ്രസിഡന്റ്) റെജി കെ. വര്‍ഗീസ് (ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണു സമ്മേളനം വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്.

സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കു രജിസ്റര്‍ ചെയ്യുന്നതിനുളള സമയപരിധി മേയ് 31 നു അവസാനിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസ സൌകര്യം ഒരുക്കിയിരിക്കുന്നത് ഹാംടണ്‍ ഇന്‍ ആന്‍ഡ് സ്യൂട്ട്സിലാണ്. സൈറ്റ് സീയിംഗും ഇതിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. മാര്‍ത്തോമ സഭയിലെ ഓരോ അംഗവും ഓരോ സുവിശേഷകരായിരിക്കണം എന്ന ലക്ഷ്യം നിറവേറ്റുന്നതിനു രൂപീകരിക്കപ്പെടുന്ന സന്നദ്ധ സുവിശേഷകസംഘം മാര്‍ത്തോമ സഭയുടെ ആത്മീക വളര്‍ച്ചയില്‍ വഹിച്ചിട്ടുളള സ്വാധീനം നിസ്തൂലമാണ്.

ഭദ്രാസന സമ്മേളനത്തില്‍ സംഘാംഗങ്ങള്‍ വന്നു സംബന്ധിച്ചു വിജയിപ്പിക്കണമെന്നു ജനറല്‍ കണ്‍വീനര്‍ റെജി വര്‍ഗീസ് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍