ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് സൌത്ത് വെസ്റ് ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു
Thursday, May 21, 2015 4:50 AM IST
ഡാളസ്: ഡാളസ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ ജൂലൈ എട്ടു മുതല്‍ പതിനൊന്നു വരെ നടക്കുന്ന സൌത്ത് വെസ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ ഓര്‍ത്തഡോക്സ് സഭയുടെ വൈദീക ട്രസ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പങ്കെടുക്കുന്നു. മികച്ച വാഗ്മിയും പണ്ഡിതനുമായ ജോണ്‍സ് അച്ചന്റെ സാന്നിധ്യം വളരെ പ്രചോദനകരമാണ്.

ഭദ്രാസനാധ്യക്ഷന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. 600 അംഗങ്ങള്‍ ഇതിനോടകം രജിസ്റര്‍ ചെയ്തുകഴിഞ്ഞു. ജൂണ്‍ 15-നു രജിസ്ട്രേഷന്‍ അവസാനിക്കുന്നതാണ്. ഹോട്ടല്‍ മുറികള്‍ വളരെ കുറച്ചുമാത്രമേ ഇനിയും ബാക്കിയുള്ളൂ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം