പോസ്റല്‍ പിക്നിക് ജൂണ്‍ ആറിന്
Thursday, May 21, 2015 4:50 AM IST
ഷിക്കാഗോ: ഷിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും പോസ്റല്‍ പ്ളാന്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന മലയാളി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നടത്തിവരാറുള്ള പോസ്റല്‍ പിക്നിക് ഈ വര്‍ഷം ജൂണ്‍ ആറാം തിയതി ശനിയാഴ്ച രാവിലെ പതിനൊന്നു മുതല്‍ ജോണ്‍സ് പാര്‍ക്കില്‍ നടത്തപ്പെടുന്നതാണ് (2101 ഇലിൃമഹ ഞീമറ, ഏഹല്ിശലം).

പിക്നിക്കിന്റെ ഭാഗമായി വിവിധ പ്രായപരിധിയിലുള്ളവര്‍ക്കുവേണ്ടി വൈവിധ്യമാര്‍ന്ന കായിക മത്സരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതൊരറിയിപ്പായി സ്വീകരിച്ച് എല്ലാ പോസ്റല്‍ മലയാളികളും കുടുംബസമേതം പിക്നിക്കില്‍ പങ്കെടുക്കണമെന്നു ഭാരവാഹികള്‍ അറിയിക്കുന്നു. ജോര്‍ജ് ചാക്കോ (847 370 8542) ബെന്നി ജോസഫ്, ജോബ്മോന്‍ മാത്യു എന്നിവരാണ് ഈ വര്‍ഷത്തെ പിക്നിക്കിനു നേതൃത്വം നല്‍കുന്നത്. ജോര്‍ജ് ചാക്കോ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം