ഗാര്‍ഫീല്‍ഡ് (ന്യൂജേഴ്സി): ശാലോം മീഡിയാ യുഎസ്എയുടെ സഹകരണത്തോടെ 2015 ജൂണ്‍ അഞ്ചു മുതല്‍ ഏഴു വരെ ഗാര്‍ഫീല്‍ഡ് സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് (408 ഏല്യ അ്ല.; ജമലൃേീി ചഖ 07503) നടത്തുന്ന ശാലോം ഫെസ്റിവലിന്റെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഇടവക വികാരി റവ. ഫാ. ജേക്കബ് ക്രിസ്റി പറമ്പുകാട്ടില്‍ അറിയിക്കുന്നു.
മൂന്നുദിവസത്തെ ധ്യാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്കുന്നതു ശാലോം ടെലിവിഷന്‍ ചെയര്‍മാനും, ശാലോം പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററുമായ ഷെവ. ബെന്നി പുന്നത്തറ, ശാലോം മീഡിയയുടെ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഡോ. റോയി പാലാട്ടി സിഎംഐ, പ്രശസ്ത വചന പ്രഘോഷകരായ ഡോ. ജോണ്‍ ഡി, ബ്ര. റജി കൊട്ടാരം എന്നിവര്‍ ഉള്‍പ്പെടുന്ന ധ്യാന ടീം ആണ്.
ജൂണ്‍ അഞ്ചിനു വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെയും ജൂണ്‍ ആറിനു (ശനിയാഴ്ച) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയും, ജൂണ്‍ ഏഴിനു (ഞായറാഴ്ച) രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെയുമാണു ശുശ്രുഷകളുടെ സമയം. രജിസ്ട്രേഷന് ഫീസ് ഇല്ല. മുന്‍കൂട്ടിയുള്ള രജിസ്ട്രേഷനും ആവശ്യമില്ല. തികച്ചും സൌജന്യമായി നടത്തുന്ന ഈ മൂന്നുദിവസത്തെ ആത്മീയ ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സംഘാടകര്‍ ക്ഷണിക്കുന്നു.
അമേരിക്കയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ പെന്‍സില്‍വേനിയ, ന്യൂജേഴ്സി, ഡെലവെയര്‍, ന്യൂയോര്‍ക്ക്, കണക്ടിക്കട്ട്, മസാച്യുസെറ്റ്സ്, ന്യൂഹാംഷയര്‍ എന്നിവിടങ്ങളിലെ വിശ്വാസികള്ക്കായാണു ഈ ആത്മീയവിരുന്ന് ക്രമീകരിച്ചിരിക്കുന്നത്.
ഷിക്കാഗോ സീറോ മലബാര്‍ രൂപത 2014 ഡിസംബര്‍ 25 മുതല്‍ 2015 ഡിസംബര്‍ 25 വരെ കുടുംബവര്‍ഷമായി ആചരിക്കുകയും, ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്ന ലോകകുടുംബസമ്മേളനം 150ല്‍ പരം രാജ്യങ്ങളില്‍നിന്നുള്ള കോടിക്കണക്കിനു വിശ്വാസികളെ ആകര്‍ഷിച്ചു കൊണ്ട് 'സ്നേഹം നമ്മുടെ ദൌത്യം, പൂര്‍ണതയില്‍ ജീവിക്കുന്ന കുടുംബം' എന്ന ചിന്താവിഷയവുമായി സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ ഫിലാഡല്ഫിയായില് നടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഈ കുടുംബവിശുദ്ധീകരണ ധ്യാനത്തിനു പ്രത്യേകം പ്രാധാന്യമുണ്ട്. ഭഇതാ ഞാന്‍ ഒരു പുതിയ ആകാശവും, പുതിയ ഭൂമിയും സൃഷ്ടിക്കുന്നു' (ഏശ 65:17) എന്ന ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള തിരുവചനഭാഗമാണു കുടുംബവിശുദ്ധീകരണ ധ്യാനത്തിന്റെ ചിന്താവിഷയം.
വചനസന്ദേശം, വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, അഭിഷേകപ്രാര്‍ത്ഥന, കുമ്പസാരം, ഗാനപൂജ, കൌണ്സലിംഗ്, ജപമാലപ്രാര്‍ത്ഥന എന്നിവയാണു ധ്യാനദിവസങ്ങളിലെ ശുശ്രൂഷകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജേക്കബ് ക്രിസ്റി 281 904 6622, ജോയി ചാക്കപ്പന് 201 563 6294, ഫ്രാന്‍സിസ് പള്ളുപ്പേട്ട 201 560 7911. ംംം.വെമഹീാീൃംഹറ.ീൃഴ
റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍