അരുണ്‍ ശ്രീവാസ്തവ സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍
Thursday, May 21, 2015 5:43 AM IST
ബംഗളൂരു: സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി അരുണ്‍ ശ്രീവാസ്തവ ചുമതലയേറ്റു. 2013 ല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന അരുണ്‍ ശ്രീവാസ്തവയ്ക്ക് 36 വര്‍ഷത്തെ സേവനപരിചയമാണുള്ളത്.

1979-ല്‍ ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു. മുംബൈ ബാങ്ക് ഓഫ് ബറോഡയില്‍ ഹോള്‍സെയില്‍ ബാങ്കിംഗ് ജനറല്‍ മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സേവനം സിന്‍ഡിക്കേറ്റ് ബാങ്കിന് മുതല്‍ക്കൂട്ടായിരിക്കുമെന്ന് ബാങ്ക് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.