ജോസഫ് പാല്‍മേഴ്സണ്‍ ഫ്ളോറല്‍ പാര്‍ക്കില്‍ നിര്യാതനായി
Friday, May 22, 2015 5:03 AM IST
ന്യൂയോര്‍ക്ക്: ജോസഫ് പാല്‍മേഴ്സണ്‍ (പാപ്പച്ചന്‍ 76) നെവാഡയിലെ റിനോയില്‍ നിര്യാതനായി. ഒരാഴ്ച അവധിക്കെത്തിയ അദ്ദേഹം പെട്ടെന്ന് അസുഖബാധിതനായി ഒരുമാസമായി ആശുപത്രിയില്‍ കഴിയുകയായിരുന്നു. മേയ് 20-നു 10.30നായിരുന്നു മരണം.

1976ല്‍ അമേരിക്കയിലെത്തിയ പാപ്പച്ചന്‍ ബ്രൂക്ക്ലിനിലെ ലൂഥറന്‍ മെഡിക്കല്‍ സെന്ററിലും പിന്നീട് ക്യൂന്‍സ് ഹോസ്പിറ്റല്‍ സെന്ററിലും ന്യൂക്ളിയര്‍ മെഡിസിന്‍ ടെക്നോളജിസ്റായിരുന്നു.

ഭാര്യ: ജോവന്‍ (ബേബി). മക്കള്‍: ജോണ്‍, ജോസഫ്. മരുമകള്‍: പ്രിയ. സഹോദരന്‍: പോള്‍ പനയ്ക്കല്‍.

മൃതദേഹം ന്യൂയോര്‍ക്കില്‍ കൊണ്ടുവന്നശേഷം വേയ്ക്കും സംസ്കാര ചടങ്ങുകളും നടക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.