നോര്‍ത്ത് അമേരിക്കയിലെ പ്രവാസികളുടെ കായിക മാമാങ്കം കാമറയില്‍ പകര്‍ത്താന്‍ പ്രവാസി ചാനല്‍
Saturday, May 23, 2015 7:29 AM IST
ന്യൂജേഴ്സി: ചരിത്രം സൃഷ്ടിക്കാന്‍ പോകുന്ന ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങും മറ്റും കാമറയില്‍ പകര്‍ത്താന്‍ പ്രവാസി ചാനല്‍ തയര്‍!

മേയ് 23 നു (ശനി) ഹാക്കന്‍സാക്ക് റോത്തമാന്‍ സെന്റര്‍ തയാറെടുക്കുമ്പോള്‍ ഒപ്പം പ്രവാസി ചാനലിന്റെ സീനിയര്‍ പ്രൊഡ്യൂസര്‍, സ്പോര്‍ട്സ് ആങ്കര്‍ ഉള്‍പ്പെടെയുള്ള ടീം റെഡിയാണെന്ന് പ്രവാസി ചാനല്‍ മാധ്യമ കുറിപ്പില്‍ പറഞ്ഞു. ഏറ്റവും നൂതനമായ ഹൈ ഏണ്‍ഡ് സോണി ഹൈ ഡെഫിനിഷന്‍ കാമറ ആണ് ഇതിനായി ഉപയോഗിക്കുന്നതെന്നും ചാനല്‍ മേധാവികള്‍ പറഞ്ഞു.

പ്രവാസി ചാനല്‍ ഇതുവരെ ഈ ടൂര്‍ണമെന്റിനു മാധ്യമം വഴിയും സോഷ്യല്‍ മീഡിയ വഴിയും നല്‍കിയ എല്ലാ വാര്‍ത്തകള്‍ക്കും ഇതിന്റെ സംഘാടകരായ ജെംസണ്‍ കുര്യാക്കോസ്, ജിബി തോമസ് എന്നിവര്‍ നന്ദി അറിയിക്കുകയും ടൂര്‍ണമെന്റിലേക്ക് പ്രവാസി ചാനലിനെ സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.

യുണൈറ്റഡ് മീഡിയ വഴി ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ സ്വീകരണ മുറിയിലെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ചാനലായി കഴിഞ്ഞു പ്രവാസി ചാനല്‍. ലോകത്തെവിടെ നിന്നും ംംം.ുൃമ്മശെരവമിിലഹ.രീാ വഴി പ്രവാസി ചാനലിന്റെ സംപ്രേക്ഷണം കാണാവുന്നതാണ്.

ശനിയാഴ്ചകളിലെ ന്യൂസ് വഴിയും കൂടാതെ പിന്നീട് പൂര്‍ണമായും എടുക്കുന്ന പ്രോഗ്രാമുകള്‍ പ്രക്ഷേപണം ചെയ്യാന്‍ പ്രവാസി ചാനല്‍ ഒരുങ്ങി കഴിഞ്ഞതായി ചീഫ് പ്രൊഡ്യൂസര്‍ ജില്ലി സാമുവല്‍ പറഞ്ഞു.

വിവരങ്ങള്‍ക്ക് 19083455983.