അമേരിക്കയിലെ ഏറ്റവും വലിയ വോളിബോള്‍ മാമാങ്കത്തിനു ജിമ്മി ജോര്‍ജ് നഗരി ഒരുങ്ങി
Saturday, May 23, 2015 7:33 AM IST
ന്യൂജേഴ്സി: അമേരിക്കയിലെ ഏറ്റവും വലിയ വോളിബോള്‍ മാമാങ്കത്തിനു ജിമ്മി ജോര്‍ജ് നഗരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

എല്ലാ ടീമുകളും ന്യൂജേഴ്സിയിലുള്ള സീക്കൊകസിലെ ലാ ക്വിന്റ ഹോട്ടലില്‍ എത്തിക്കഴിഞ്ഞു. ന്യൂയോര്‍ക്ക്, ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ നിന്നും യാത്രാ സൌകര്യം ഏര്‍പ്പെടുത്തിയിരുന്നു. ടൂര്‍ണമെന്റ് കമ്മിറ്റിയും ഗഢഘചഅ യും ജനറല്‍ ബോഡി കൂടി ഒരുക്കങ്ങള്‍ നിരീക്ഷിച്ച് സംതൃപ്തി രേഖപ്പെടുത്തി.

ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടത്തുന്ന റാഫിള്‍ കിക്ക് ഓഫ് നടന്നു. ടൂര്‍ണമെന്റ് കമ്മിറ്റിയും ഗഢഘചഅ ഭാരവാഹികളും പങ്കെടുത്ത ചടങ്ങില്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജിബി തോമസിന്റെ കൈയില്‍ നിന്നും പ്രമുഖ വ്യക്തികള്‍ റാഫിള്‍ ടിക്കറ്റ് ഏറ്റു വാങ്ങി. ഗഢഘചഅ ചെയര്‍മാന്‍ ടോം കാലായില്‍ ചടങ്ങില്‍ പങ്കെടുത്തു. റിയ ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്യുന്ന രണ്ട് എയര്‍ ടിക്കറ്റുകളാണ് സമ്മാനം.

ജിമ്മി ജോര്‍ജിന്റെ ഓര്‍മക്കായി കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക 1989 മുതല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള വോളിബോള്‍ ടൂര്‍ണമെന്റ് ന്യൂജേഴ്സി ഗാര്‍ഡന്‍ സ്റേറ്റ് സിക്സേഴ്സിന്റെ ആഭിമുഖ്യത്തില്‍ മേയ് 23,24 (ശനി, ഞായര്‍) തീയതികളില്‍ ന്യൂജേഴ്സി ഹാക്കന്‍സാക്ക് റോത്തമാന്‍ സെന്ററിലാണ് നടക്കുന്നത്.

രാവിലെ 8.30നു തന്നെ എല്ലാവരും ന്യൂജേഴ്സി ഹാക്കന്‍സാക്ക് റോത്തമാന്‍ സെന്ററില്‍ (100, യൂണിവേഴ്സിറ്റി പ്ളാസ, ഹാക്കന്‍സാക്ക് ന്യൂജേഴ്സി) എത്തി ച്ചേരണമെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ജേംസണ്‍ കുര്യാക്കോസ് അറിയിച്ചു.

എല്ലാ കായിക പ്രേമികളെയും ടുര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി ജിബി തോമസും മാത്യു സഖറിയയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്