തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസിനു സ്വീകരണം നല്‍കി
Saturday, May 23, 2015 8:43 AM IST
കുവൈറ്റ്: ഹൃസ്വ സന്ദര്‍ശനത്തിനായി കുവൈറ്റിലെത്തിയ തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസിനു വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

ആരോരുമില്ലാതെ ഉറ്റവരാല്‍ തെരുവുകളില്‍ ഉപേക്ഷിക്കപ്പെടുന്ന നിരാലംബരും നിത്യരോഗികളുമായ നൂറുകണക്കിനു മനുഷ്യര്‍ക്ക് ആവശ്യമായ ചികിത്സയും സ്വാന്തനവും നല്‍കുന്ന കോഴിക്കോട് ജില്ലയിലെ വടകര പ്രദേശം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണലെന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഡോ. ഇദ്രീസ് കുവൈറ്റിലെത്തിയത്. അടുത്ത ഒരാഴ്ച അദ്ദേഹം കുവൈറ്റിലുണ്ടാകും. തണലിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടക്കുന്ന പൊതു സമ്മേളനത്തില്‍ അദ്ദേഹം സംബന്ധിക്കും.

വിവരങ്ങള്‍ക്ക്: 51646963,99744919, 97832431.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍