സേതു നായര്‍ മാസ്ക് അപ്പ്സ്റേറ്റ് പ്രസിഡന്റ്
Monday, May 25, 2015 6:40 AM IST
സൌത്ത് കരോളിന: മലയാളി അസോസിയേഷന്‍ ഓഫ് സൌത്ത് കരോളിന അപ്പ് സ്റേറ്റ് (മാസ്ക് അപ്പ് സ്റേറ്റ്) ജനറല്‍ ബോഡി മീറ്റിംഗ് മേയ് 10 നു ഗ്രീന്‍വില്‍ ലെഗസി പാര്‍ക്കില്‍ കൂടി ഇപ്പോഴത്തെ നേതൃത്വം തുടരാന്‍ തീരുമാനിച്ചു.

സേതു നായര്‍ (പ്രസിഡന്റ്), ജോണ്‍ മാത്യൂസ് (വൈസ് പ്രസിഡന്റ്), പദ്മകുമാര്‍ പുത്ത് ഇല്ലത്ത് (സെക്രട്ടറി), ബാബു തോമസ് (ട്രഷറര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി കൊച്ചുമോന്‍ നിരണം, ജേക്കബ് ഫിലിപ്പോസ്, ആനന്ദ് കുമാര്‍, സുധീഷ് തോമസ്, പ്രവീണ്‍ നെടുമ്പള്ളി, സിജോ ജോര്‍ജ്, അനീഷ് രാജേന്ദ്രന്‍, ആര്‍. ദില്‍രാജ് എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി ജോസ് മോടൂര്‍, വി.എസ്. ജോസഫ്, ജെഫി ജോസഫ്, കോശികുഞ്ഞു ഫിലിപ്പോസ്, ജോര്‍ജ് വര്‍ക്കി എന്നിവരെയും തെരഞ്ഞെടുത്തു.

ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിനു ഗ്രീന്‍വില്‍ വേദിക് സെന്ററില്‍ നടത്തുവാന്‍ ധാരണയായി. ഈ വര്‍ഷം മുതല്‍ മാസ്ക് അപ്സ്റേറ്റ് റോളിംഗ് ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുവാനും തീരുമാനിച്ചു.