നൊബേല്‍ പ്രൈസ് ജേതാവും ഭാര്യയും വാഹനാപകടത്തില്‍ മരിച്ചു
Monday, May 25, 2015 6:49 AM IST
ന്യൂജേഴ്സി: 1994 ലെ നൊബേല്‍ പ്രൈസ് ജേതാവും പ്രശസ്ത മാത്തമാറ്റി ഷ്യനുമായ ജോണ്‍ ഫോര്‍ബ്ഡ് നാഷ് ജൂണിയര്‍(86) ഭാര്യ അലീഷ (82) എന്നിവര്‍ ശനിയാഴ്ച രാത്രി കാറപകടത്തില്‍ മരിച്ചു.

ന്യൂജഴ്സി ടൂര്‍ണ്‍ പൈക്കില്‍ ഇവര്‍ യാത്ര ചെയ്തിരുന്ന ടാക്സി കാര്‍ നിയന്ത്രണം വിട്ടു ഗാര്‍ഡ് റെയ്ലില്‍ ഇടിച്ചു. നാഷും ഭാര്യയും പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു.

ഭാര്യ സംഭവസ്ഥലത്തുതന്നെ മരിച്ചു. അധികം താമസിയാതെ നാഷും മരണത്തിനു കീഴടങ്ങി. ഇരുവരും സീറ്റ് ബെല്‍റ്റ് ധരിച്ചതായി കണ്ടില്ലെന്നു സ്റേറ്റ് പോലീസ് ഡാര്‍ജന്റ് ഗ്രിഗറി വില്യംസ് പറഞ്ഞു.

പ്രിസ്റണ്‍ യൂണിവേഴ്സിറ്റി മാത്തമാറ്റീഷനായ നാഷിന്റെ ജീവിത കഥയെ ആസ്വാദകമാക്കി നിര്‍മിച്ച 'എ ബ്യൂട്ടിഫുള്‍ മൈന്റ്' എന്ന സിനിമയുടെ നിര്‍മാതാവ് റസല്‍ ക്രൌണ്‍ ഇരുവരുടേയും മരണത്തില്‍ അനുശോചിച്ചു.

കാറിന്റെ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറുടെ പേരില്‍ കേസെടുക്കണമോ എന്നു തീരുമാനിച്ചിട്ടില്ലെന്നു ഗ്രിഗറി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍