മഞ്ച് 'അമേരിക്കന്‍ ഡെയ്സ്' മ്യൂസിക്കല്‍, കോമഡി ഷോ ജൂണ്‍ 28ന്
Monday, May 25, 2015 8:05 AM IST
ന്യൂജേഴ്സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (മഞ്ച്) നേതൃത്വത്തില്‍ ന്യൂജേഴ്സി എഡിസണ്‍ ജെപി സ്റിവന്‍സ് ഹൈസ്കൂളില്‍ (855 ഏൃീ്ല അ്ല) ജൂണ്‍ 28നു (ഞായര്‍) വൈകുന്നേരം 5.30നു മ്യൂസിക്കല്‍, കോമഡി ഷോ 'അമേരിക്കന്‍ ഡേയ്സ്' എത്തുന്നു.

എബിസിഡി, കസിന്‍സ്, മാസ്റേഴ്സ്, ട്രാഫിക്, താപ്പാന തുടങ്ങിയ സിനിമകളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്റണിയാണു ഷോയുടെ സംവിധാനം. സംഗീതം, കോമഡി, സ്കിറ്റ് തുടങ്ങിയ പ്രോഗ്രാമുകളുമായി രണ്ടരമണിക്കൂര്‍ മുഴുനീള എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമായിരിക്കുമിതെന്നു ലിനു ആന്റണി ഉറപ്പു നല്‍കുന്നു.

തൊണ്ണൂറ്റിയേഴിലേറെ സിനിമകളില്‍ പാടിയിട്ടുള്ള പ്രശസ്ത സൌത്ത് ഇന്ത്യന്‍ പിന്നണി ഗായിക രഞ്ജിനി ജോസ്, കേരള സംഗീത നാടകഅക്കാദമി അവാര്‍ഡും ജോണ്‍സണ്‍ മെമ്മോറിയല്‍ അവാര്‍ഡും (2012) നേടിയ എടപ്പാള്‍ വിശ്വം എന്നിവര്‍ സംഗീതവിരുന്നൊരുക്കും.

2009ല്‍ എംടിയുടെ സ്ക്രിപ്റ്റില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലെ അഭിനേതാക്കളായ കൈലാഷും അര്‍ച്ചന കവിയും അതേ നീലത്താമരയിലെ മനോഹര ദൃശ്യാനുഭവം അമേരിക്കന്‍ മലയാളികള്‍ക്കായി സ്റേജില്‍ പുനരവതരിപ്പിക്കും. മലയാളി മനസുകളില്‍ ജനപ്രിയനെന്ന നിലയില്‍ ഇടം കണ്െടത്തിയ പ്രശസ്ത നടന്‍ സുധീഷ്, 2006ല്‍ അഭിനയരംഗത്തെത്തി 'വര്‍ഷം' എന്ന സിനിമയിലൂടെ പ്രശസ്തയായ സരയു, സീരിയല്‍ നടി അഞ്ജു അരവിന്ദ്, പ്രശസ്ത സിനിമ, സീരിയല്‍ നടന്‍ കിഷോര്‍ തുടങ്ങിയവര്‍ സ്കിറ്റ് അവതരിപ്പിക്കും.

കോമഡി രാജാക്കന്മാരായ കലാഭവന്‍ ജിന്റോ, ബിനു അടിമാലി, കലാഭവന്‍ ബിജു, കലാഭവന്‍ പ്രശാന്ത് തുടങ്ങിയവരടങ്ങിയ കലാഭവന്‍ ടീം ചിരിയുടെ വിരുന്നൊരുക്കും.

ഷോയുടെ വിജയത്തിനു എല്ലാ മലയാളി സംഘടനകളുടെയും സഹകരണം മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസ് അഭ്യര്‍ഥിച്ചു. മഞ്ചിന്റെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും കമ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ഷോയുടെ ലാഭവീതം ഉപയോഗിക്കും.

നാമം പ്രസിഡന്റ് മാധവന്‍ നായര്‍ സംഘടനയുടെ എല്ലാ സഹകരണവും പിന്തുണയും പ്രോഗ്രാമിനു വാഗ്ദാനം ചെയ്തു. ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍ പോള്‍ കറുകപ്പിള്ളില്‍ പ്രോഗ്രാമിനു വിജയാശംസകള്‍ നേര്‍ന്നു.

പ്രവാസി ചാനലും മലയാളി എഫ്എമ്മും ടൈംലൈന്‍ ഫോട്ടോഗ്രഫിയുമാണ് ന്യൂജേഴ്സി മലയാളിസമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോഗ്രാമിന്റെ മീഡിയ സ്പോണ്‍സേഴ്സ്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍