തന്ത്രം പിഴച്ചു; മൊണാക്കോയില്‍ ഹാമില്‍ട്ടണ്‍ തോറ്റ
Monday, May 25, 2015 8:25 AM IST
മൊണാക്കോ: ഫോര്‍മുല വണ്‍ ട്രാക്കില്‍ മെഴ്സിഡസ് ടീമിന്റെ തന്ത്രത്തില്‍ വന്ന പാളിച്ച ലൂയി ഹാമില്‍ട്ടനു വിജയം നിഷേധിച്ചു. നിക്കോ റോസ്ബര്‍ഗ് ചാമ്പ്യനായ മത്സരത്തില്‍ സെബാസ്റ്യന്‍ വെറ്റലിനും പിന്നില്‍ മൂന്നാമതെത്താനേ ഹാമില്‍ട്ടണു കഴിഞ്ഞുള്ളൂ.

അനാവശ്യ സമയത്ത് പിറ്റ് സ്റോപ്പ് എടുത്ത മെഴ്സിഡസിന്റെ പാളിച്ചയാണു ഹാമില്‍ട്ടണു വിനയായത്. ഇതോടെ ചാംപ്യന്‍ഷിപ്പില്‍ ഹാമില്‍ട്ടണ്‍ റോസ്ബര്‍ഗിനു മേലുണ്ടായിരുന്ന ലീഡ് പത്തായും വെറ്റലിനു മേലുണ്ടായിരുന്നത് പതിനെട്ടായും കുറഞ്ഞു.

ഫിനീഷ് ലൈന്‍ കടന്നു മൂന്നാം സ്ഥാനത്തിനുള്ള പോഡിയം ഇടിച്ചു തകര്‍ത്താണ് ഹാമില്‍ട്ടണ്‍ കാര്‍ നിര്‍ത്തിയത്. മെഴ്സിഡസ് എന്‍ജിനിയര്‍ പീറ്റര്‍ ബോണിംഗ്ടണ്‍ പിന്നീട് ഹാമില്‍ട്ടണോട് മാപ്പപേക്ഷിക്കുകയും ചെയ്തു.

2008നു ശേഷം ഇതുവരെ മൊണാക്കോയില്‍ ജേതാവായിട്ടില്ല ഹാമില്‍ട്ടണ്‍. ഇക്കുറി അതുണ്ടാകുമെന്നു തന്നെയായിരുന്നു പിറ്റ് സ്റോപ്പ് വരെയുള്ള പ്രതീക്ഷ. എന്നാല്‍, അവിടെവച്ച് എല്ലാം തകിടം മറിയുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍