ഫാ. ഷാജി തുമ്പേച്ചിറയില്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഹൂസ്റണില്‍
Tuesday, May 26, 2015 5:00 AM IST
ഹൂസ്റണ്‍: ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 2015 ജൂണ്‍ മാസം 26, 27, 28 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചര്‍ച്ച്, ഹൂസ്റണില്‍വച്ച് കുടുംബ നവീകരണ അഭിഷേക ധ്യാനം നടത്തുന്നു.

മൂന്നു ദിവസത്തെ ധ്യാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്നതു ഫാ. ഷാജി തുമ്പേച്ചിറയില്‍, മരിയന്‍ ടിവി ചെയര്‍മാന്‍ ബ്രദര്‍ പി.ഡി. ഡൊമിനിക്ക്, മാര്‍ട്ടിന്‍ മഞ്ഞപ്പറ (ഗാനശുശൂഷ) എന്നിവര്‍ ഉള്‍പ്പെടുന്ന ധ്യാനടീമാണ്.

ജൂണ്‍ 26-നു (വെള്ളിയാഴ്ച) വൈകുന്നേരം അഞ്ചു മുതല്‍ 9.30 വരെയും ജൂണ്‍ 27-നു (ശനിയാഴ്ച) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറുവരെയും, ജൂണ്‍ 28-നു (ഞായറാഴ്ച) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറുവരെയുമാണു ശുശ്രൂഷകളുടെ സമയം. രജിസ്ട്രേഷന്‍ ഫീസ് ഇല്ലാതെ തികച്ചും സൌജന്യമായി നടത്തപ്പെടുന്ന ഈ മൂന്നു ദിവസത്തെ ആത്മീയശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും സഭാ വ്യത്യാസമെന്യേ സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ: ജോണ്‍ പുത്തന്‍വിള (വികാരി)832 654 3172, പീറ്റര്‍ തോമസ് (സെക്രട്ടറി)832 423 2543, ജോണ്‍സണ്‍ കാഞ്ഞിരവിള (ട്രഷറര്‍)281 253 3559. ഇവൌൃരവ അറൃല ട. ുലലൃേ ങമഹമിസമൃമ ഇമവീേഹശര ഇവൌൃരവ, 3135, 5വേ ടൃേലല, ടമേളളീൃറ, ഒീൌീി, ഠത77477 ്ശശെംലയശെലേ: ംംംാമൃശമി്ംീൃഹറ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം