ഓഗസ്റ് ഇന്ത്യന്‍-അമേരിക്കന്‍ പൈതൃക മാസമായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ വിളംബരം ചെയ്യുന്നു
Tuesday, May 26, 2015 5:01 AM IST
ന്യൂയോര്‍ക്ക്: എല്ലാ വര്‍ഷവും അമേരിക്കയില്‍ നിരവധി രാജ്യങ്ങള്‍ക്ക് അവരുടേതായ പൈതൃക മാസം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്െടങ്കിലും ഇന്ത്യക്ക് ഇതുവരെ അങ്ങനെ ഒരു ബഹുമതി ലഭിച്ചിട്ടില്ല. ആ പോരായ്മ മേയ് 28-നു (വ്യാഴാഴ്ച) തീരുമെന്ന് റോക്ക്ലാന്‍ഡ് കൌണ്ടി ലെജിസ്ളേറ്റര്‍ ഡോ. ആനി പോള്‍ പറഞ്ഞു. തന്റെ ചിരകാല സ്വപ്നമാണു സാക്ഷാത്കരിക്കാന്‍ പോകുന്നതെന്നും ഡോ. ആനി പറഞ്ഞു.

മേയ് 28(വ്യാഴാഴ്ച) രാവിലെ പത്തിനു ആല്‍ബനിയിലെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ളിയില്‍ ഗവര്‍ണര്‍ ക്വാമൊ ഓഗസ്റ് മാസം ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍-അമേരിക്കന്‍ പൈതൃക മാസമായി വിളംബരം ചെയ്യും. നിരവധി ഇന്ത്യന്‍ സംഘടനാ പ്രതിനിധികള്‍ തദവസരത്തില്‍ അസംബ്ളി ഹാളില്‍ സന്നിഹിതരായിരിക്കും.

അസംബ്ളിമാന്‍ കെന്‍ സെബ്രോവ്സ്കിയാണു ഈ പ്രമേയത്തിന്റെ ഉപജ്ഞാതാവും അതിനുവേണ്ടി മുന്നിട്ടുനിന്ന് പ്രവര്‍ത്തിച്ച വ്യക്തിയും. ഇപ്പോള്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് നടത്തുന്ന ഈ പ്രഖ്യാപനം അധികം താമസിയാതെ അമേരിക്കയില്‍ എല്ലായിടത്തും പ്രഖ്യാപിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുമെന്നു ഡോ. ആനി പോള്‍ പറഞ്ഞു.

ഈ സുവര്‍ണാവസരം നേരിട്ട് ദര്‍ശിക്കാന്‍ ആഗ്രഹമുള്ളവര്‍ അന്നേ ദിവസം ആല്‍ബനിയിലെ ലെജിസ്ളേറ്റീവ് ഓഫീസ് ബില്‍ഡിംഗ്, റൂം 631ല്‍ രാവിലെ 9.30-നു എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിച്ചു. വിളംബര വേളയില്‍ അവിടെ സന്നിഹിതരായിട്ടുള്ളവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ പേരുകളും പ്രഖ്യാപിക്കുന്നതാണെന്നു ഡോ. ആനി പോള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ആനി പോള്‍ 845 304 1580, 8456238549. വു://മലാൈയഹ്യ.മെേലേ.ി്യ.ൌ/റശൃലരശീിേ/

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ