ഫിലിപ്പോസ് ഫിലിപ്പിന്റെ മാതാവ് കുഞ്ഞമ്മയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു
Tuesday, May 26, 2015 6:09 AM IST
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ അംഗവും മലങ്കര ഓര്‍ത്തോഡോക്സ് സഭാ മുന്‍ മാനേജിംഗ് കമ്മിറ്റി അംഗവുമായ ഫിലിപ്പോസ് ഫിലിപ്പിന്റെ മാതാവ് കുഞ്ഞമ്മ (88)യുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു.

വാര്‍ധക്യസഹജമായ അസുഖം മൂലം അടൂരിലുള്ള വസതിയിലായിരുന്നു അന്ത്യം.

സംസ്കാര ശുശ്രൂഷകള്‍ മേയ് 28നു (വ്യാഴം) മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് പൌലോസ് ദ്വിതീയന്‍ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ശുശ്രൂഷയില്‍ അടൂര്‍ കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാര്‍ അപ്രേം, നിലക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ജോഷ്വ മാര്‍ നിക്കോദീമോസ് എന്നിവരുടെ സഹകാര്‍മികത്വത്തില്‍ അടൂര്‍ കണ്ണംകൊട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും.