ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും മേയ് 31ന്
Tuesday, May 26, 2015 6:11 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ ഈ വര്‍ഷത്തെ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും മേയ് 31നു (ഞായര്‍) നടക്കും.

ഈവര്‍ഷം 19 കുട്ടികള്‍ ആദ്യകുര്‍ബാനയും മൂന്നു കുട്ടികള്‍ സ്ഥൈര്യലേപനവും സ്വീകരിക്കും.

രാവിലെ 10 നു നടക്കുന്ന ദിവ്യബലില്‍ കോട്ടയം അതിരൂപത വികാരി ജനറല്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജോസഫ് കല്ലടാന്തിയില്‍, ഫാ. സാബു മാലിതുരുത്തേല്‍, ഫാ. ഏബ്രാഹം മുത്തോലത്ത് എന്നിവര്‍ കാര്‍മികത്വം വഹിക്കും.

ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത്, ഡിആര്‍ഇ സാബു മുത്തോലം, അസി. ഡിആര്‍ഇമാരായ ടീനാ നെടുവാമ്പുഴ, മെര്‍ലിന്‍ പുള്ളോര്‍കുന്നേല്‍, കുട്ടികളെ പരിശീലിപ്പിക്കുന്ന ആന്‍സി ചേലക്കല്‍, മഞ്ചു ചകരിയാന്തടത്തില്‍, എലൈന്‍ ഒറ്റത്തൈക്കല്‍, മിഷേല്‍ പുള്ളോര്‍കുന്നേല്‍, ഷോണ്‍ പുലിമലയില്‍ എന്നിവര്‍ക്കൊപ്പം മാതാപിതാക്കളുടെ കോഓര്‍ഡിനേറ്ററായ സണ്ണി മുത്തോലവും ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: ബിനോയ് കിഴക്കനടി