ബ്രിസ്റോളില്‍ 'സമ്മര്‍ ക്യാമ്പ് 2015' മേയ് 29, 30, 31 തീയതികളില്‍
Tuesday, May 26, 2015 6:14 AM IST
ബ്രിസ്റോള്‍: സീറോ മലബാര്‍ പള്ളിയില്‍ പതിവായി നടത്തുന്ന സമ്മര്‍ ക്യാമ്പ് 2015 ഈ വര്‍ഷം മേയ് 29, 30, 31 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കുമെന്ന് ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍കൂടിയായ സണ്‍ഡേ സ്കൂള്‍ അധ്യാപകന്‍ ബെര്‍ളി തോമസ് പറഞ്ഞു.

ക്രിസ്തുവിന്റെ വെളിച്ചം എന്നര്‍ഥം വരുന്ന 'ലുമെന്‍ ക്രിസ്റി' എന്നാണു സമ്മര്‍ ക്യാമ്പ് 2015 നു പേരിട്ടിരിക്കുന്നത്. സെഹിയോണ്‍ യുകെയുടെ 'കിഡ്സ് ഫോര്‍ കിംഗ്ഡം' മിനിസ്ട്രി ആണു ക്യാമ്പ് നയിക്കുന്നത്. രജിസ്ട്രഷന്‍ ഫീസ് 10 പൌണ്ടായി നിശ്ചയിച്ചിരിക്കുന്ന ത്രിദിന ക്യാമ്പില്‍ ക്ളിഫ്ടന്‍ രൂപതയിലുള്ള എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. പോള്‍ വെട്ടിക്കാട്ട്, കൈക്കാരന്മാരായ ജോണ്‍സണ്‍ മാത്യു, സിജി വാധ്യാനത് എന്നിവര്‍ പറഞ്ഞു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് നിശ്ചിത സമയങ്ങളില്‍ ഭക്ഷണവും ക്രമീകരിക്കുന്നുണ്ട്.

വെള്ളി രാവിലെ ഒമ്പതിനു രജിസ്ട്രേഷന്‍ ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയുള്ള ക്യാമ്പ് ഞായറാഴ്ച ദിവസം ആരംഭിക്കുന്നത് ഉച്ചയ്ക്ക് ഒരു മണിക്കാണ്. സീറോ മലബാര്‍ പള്ളിയുടെ വേദപാഠം സ്കൂളിന്റെ ഭാഗമായി നടത്തുന്ന സമ്മര്‍ ക്യാമ്പിന്റെ വിജയത്തിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മീറ്റിംഗില്‍ വികാരിയും രക്ഷാധികാരിയുമായ ഫാ. പോള്‍ വെട്ടിക്കാട്ട്, സിസ്റര്‍ ലീനാ മേരി, കൈക്കാരന്മാരായ ജോണ്‍സണ്‍ മാത്യു, സിജി വാധ്യാനത്, ഹെഡ് ടീച്ചര്‍ തെരേസ മാത്യു, അസിസ്റന്റ് ഹെഡ് ടീച്ചര്‍ ജയിംസ് ഫിലിപ്പ്, ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ ബെര്‍ളി തോമസ്, പിടിഎ പ്രസിഡന്റ് ജോണ്‍ ജോസഫ്, അധ്യാപകരായ ജോമി മാത്യു, മാനുവല്‍ മാത്യു, ബിജു മാത്യു, ജോജി മാത്യു, സ്റാനി തുരുത്തേല്‍, ജോര്‍ജ് തരകന്‍, മേബിന്‍ ജോസ്, എബി ജോസ്, മേരി തോമസ്, സ്നോബി ഇമ്മാനുവല്‍, ഷീബ അളിയത്ത്, ഷെറി ജോബ്, ലിജി ടോമി, സിനി ജോമി, ഷാജി സെബാസ്റ്യന്‍, സുജ ജോജി, ജിഷ ജോര്‍ജ്, ബീന ജോജി, ഷെബി ജോമോന്‍, ലിസ സെബാസ്റ്യന്‍, പിടിഎ സെക്രട്ടറി ബേസില്‍, സിബിച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു