എഫ്ഒസി ജര്‍മനി ഗ്രില്‍ പാര്‍ട്ടി ജൂണ്‍ ആറിന്
Tuesday, May 26, 2015 8:19 AM IST
കൊളോണ്‍: ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരിയുടെ (എഫ്ഒസി) ജര്‍മന്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഗ്രില്‍ പാര്‍ട്ടി ജൂണ്‍ ആറിനു (ശനി) നടക്കും.

വൈകുന്നേരം അഞ്ചിന് കൊളോണ്‍ മ്യൂള്‍ഹൈമിലെ എസ്പികെ സമുച്ചയത്തിലാണ് (ഠശലളലിവേമഹ ൃ.68/70, 51063 ങലൌവഹവലശാ, ഗീലഹി) ഗ്രില്‍ പാര്‍ട്ടി.

കുടുംബസമേതം ഒത്തുകൂടാനും, സൌഹൃദം പങ്കുവയ്ക്കാനും ഏവരേയും ഗ്രില്‍ പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി എഫ്ഓസി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: സെബാസ്റ്യന്‍ കരിമ്പില്‍ 02175 1583723, ജോസുകുട്ടി കളത്തിപ്പറമ്പില്‍ 0221 634461.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍