ഒബാമയുടെ ഇമ്മിഗ്രേഷന്‍ ആക്ഷനു വീണ്ടും തിരിച്ചടി
Wednesday, May 27, 2015 5:41 AM IST
ഓസ്റിന്‍: അഞ്ച് മില്യണ്‍ അനധികൃത കുടിയേറ്റക്കാരുടെ ഭാവി അനിശ്ചിതത്തിലാക്കി വീണ്ടും ഫെഡറല്‍ അപ്പീല്‍ കോര്‍ട്ടിന്റെ വിധി. മേയ് 26 ചൊവ്വാഴ്ചയായിരുന്നു ഈ സുപ്രധാന വിധി പ്രഖ്യാപനം ഇല്ലീഗല്‍ ഇമ്മിഗ്രന്റ്സിന്റെ ഡിപോര്‍ട്ടേഷന്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നു യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ആന്‍ഡ്രു ഹാനന്‍ ഫെബ്രുവരിയില്‍ വിധി പ്രഖ്യാപിച്ചിരുന്നു. ഈ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു യുഎസ് ജസ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഫെഡറല്‍ അപ്പീല്‍ കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ അഞ്ചംഗ ജഡ്ജിമാരില്‍ ഭൂരിപക്ഷ പിന്തുണയോടെ തളളികളയുകയായിരുന്നു. ഫെഡറല്‍ കോടതിയില്‍ ഉണ്ടായ വിധിയെ ടെക്സാസ് സ്റേറ്റ് അറ്റോര്‍ണി ജനറല്‍ കെല്‍ പാക്സ്റണ്‍ സ്വാഗതം ചെയ്തു.

ടെക്സാസ് ഉള്‍പ്പെടെ 24 സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച അപ്പീലിലാണു യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ഫെബ്രുവരിയില്‍ താത്കാലികമായി ഒബാമയുടെ എക്സിക്യൂട്ടീവ് ഭരണഘടനാവിരുദ്ധമാണെന്നു പ്രഖ്യാപിച്ചത്.

അഞ്ചു മില്യണ്‍ അനധികൃത കുടിയേറ്റക്കാരില്‍ ടെക്സാസില്‍ മാത്രം 50,0000 പേരാണുളളത്. ഈ വിധി അനധികൃത കുടിയേറ്റക്കാരുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തില്‍ ആക്കിയതായി നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍