നൂറുമേനി തിളക്കത്തില്‍ ക്രൈസ്റ് അക്കാഡമി
Thursday, May 28, 2015 8:12 AM IST
ബംഗളൂരു: ബേഗൂര്‍കൊപ്പ റോഡ് ഹുള്ളഹള്ളി ക്രൈസ്റ്റ് അക്കാഡമി സ്കൂളിന് ഐസിഎസ്ഇ, ഐഎസ്സി പരീക്ഷയില്‍ നൂറു ശതമാനം വിജയം. ഐഎസ്സി പരീക്ഷയില്‍ 44 പേര്‍ ഡിസ്റിംഗ്ഷന്‍ നേടി. സയന്‍സ് വിഭാഗത്തില്‍ 97 ശതമാനം മാര്‍ക്ക് നേടിയ ജി. ഗൌതം റെഡ്ഡി ഒന്നാമതായി. 96.5 ശതമാനം വീതം മാര്‍ക്ക് നേടിയ മധുമതി ബി. കാച്ചര്‍, എസ്. വെങ്കട്ടരമണന്‍ എന്നിവര്‍ തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളിലെത്തി. കൊമേഴ്സ് വിഭാഗത്തില്‍ 95.75 ശതമാനം മാര്‍ക്ക് സ്വന്തമാക്കി വൈഷ്ണവി ശ്രീധര്‍ ഒന്നാമതെത്തി. 95 ശതമാനം മാര്‍ക്കുമായി പി. കമല രണ്ടാമതും 93.5 ശതമാനം മാര്‍ക്കുമായി സീമന്തിനി കെ. ഹെഡ്ജ് മൂന്നാമതുമെത്തി. ഐസിഎസ്ഇയില്‍ ആകെയുള്ള 97 പേരും 75 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് സ്വന്തമാക്കി. 97.6 ശതമാനം മാര്‍ക്ക് നേടി എസ്. വര്‍ഷ മുന്നിലെത്തി. 97.4 ശതമാനം മാര്‍ക്ക് നേടിയ വര്‍ഷ ജോണ്‍ രണ്ടാം സ്ഥാനവും 97.2 ശതമാനം മാര്‍ക്ക് നേടിയ മേഘന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.