ജോഷ്വാ വര്‍ഗീസ് കുര്യന്‍ ബ്രൂക്ലിന്‍ കോളജില്‍ വാലിഡിക്ടോറിയന്‍
Thursday, May 28, 2015 8:19 AM IST
ന്യൂയോര്‍ക്ക്: നാലായിരത്തിലധികം കുട്ടികള്‍ ഗ്രാജുവേറ്റ് ചെയ്യുന്ന ബ്രൂക്ലിന്‍ കോളജില്‍ വാലിഡിക്ടോറിയന്‍ ജോഷ്വാ വര്‍ഗീസ് കുര്യന്‍ മേയ് 28നു (വ്യാഴം) പ്രസംഗിക്കും.

ബി.എ. സൈക്കോളജിയില്‍ ഗ്രാജ്വേറ്റ് ചെയ്യുന്ന ജോഷ്വാ എട്ടുവര്‍ഷം കൊണ്ട് മെഡിസിന്‍ കംപ്ളീറ്റ് ചെയ്യുന്ന ബിഎഎംഡി പ്രോഗ്രാം വിദ്യാര്‍ഥിയാണ്. 4.00 ജിപിഎ നിലനിര്‍ത്തി എല്ലാ സെമസ്ററിലും ഡീന്‍ ലിസ്റില്‍ ആയിരുന്നു.

കോളജിലും പുറത്തും ചാരിറ്റി പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ജോഷ്വ ചെറുപ്പം മുതലേ പഠിത്തത്തില്‍ സമര്‍ഥനായിരുന്നു. കുട്ടികാലം മുതല്‍ തന്നെ ഒരു ഡോക്ടര്‍ ആകാനാണ് ആഗ്രഹിച്ചത്. ഹൈസ്കൂള്‍ ഗ്രാജുവേഷനിലും വാലിഡിക്ടോറിയന്‍ ആയിരുന്നു. ബ്രോക്സിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ യൂത്തിന്റെ സജീവ പ്രവര്‍ത്തകന്‍കൂടിയാണ്.

ന്യൂയോര്‍ക്ക് ട്രാന്‍സിസ്റ് അഥോറിട്ടിയില്‍ സൂപ്രണ്ടായ എം.വി. കുര്യന്റെയും യോങ്കേഴ്സിലുള്ള ജോസഫ് മെഡിക്കല്‍ സെന്ററിലെ ഹെഡ് നഴ്സ് ഗ്രേസി കുര്യന്റെയും മകനാണ്.

അമ്മയില്‍നിന്നുള്ള സ്വാധീനം ആണു ജോഷ്വായെ മെഡിക്കല്‍ ഫീല്‍ഡില്‍ എത്തിച്ചത്. ന്യൂയോര്‍ക്കിലെ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന എം.വി. കുര്യന്‍ വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്റെ കമ്മിറ്റി മെംബര്‍ കൂടിയാണ്.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം