സിബിഎസ്ഇ പത്താംക്ളാസ് പരീക്ഷയില്‍ അല്‍ യാസ്മിന്‍ സ്കൂളിനു മികച്ച വിജയം
Friday, May 29, 2015 5:19 AM IST
റിയാദ്: ഈ വര്‍ഷത്തെ പത്താം തരം സിബിഎസ്ഇ പരീക്ഷയില്‍ റിയാദിലെ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍നിന്നു പരീക്ഷയെഴുതിയ 59 കുട്ടികളില്‍ അഞ്ചു പെണ്‍കുട്ടികളും രണ്ടു ആണ്‍കുട്ടികളും എല്ലാ വിഷയങ്ങളിലും എ പ്ളസുകളോടെ സിജിപിഎ 10 കരസ്ഥമാക്കി. 19 വിദ്യാര്‍ഥികള്‍ക്കു സിജിപിഎ ഒന്‍പതിനു മുകളില്‍ നേടാനായതായി പ്രിന്‍സിപ്പല്‍ കെ. റഹ്മത്തുള്ള അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍