ഫരീദാബാദ് രൂപത പ്രതിനിധി സംഘം കേജരിവാളിനെ സന്ദര്‍ശിച്ചു
Tuesday, June 2, 2015 7:01 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപത പ്രതിനിധി സംഘം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി കൂടിക്കാഴ്ച നടത്തി.

ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നേതൃത്വത്തിലുള്ള സംഘമാണു മുഖ്യമന്ത്രിയെ കണ്ടത്. വികാരി ജനറല്‍ മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി സി.ജെ. ജോസ്, ഡോ. ലിസ റോബിന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്