ബിനോയ് ചാക്കോ മ്യൂസിക്കല്‍ ഈവനിംഗ് ജൂണ്‍ 28ന്
Wednesday, June 3, 2015 6:16 AM IST
സിഡ്നി: ക്രിസ്തീയ സംഗീത രംഗത്തെ പ്രശസ്ത ഗായകനായ ബിനോയ് ചാക്കോ നയിക്കുന്ന സംഗീത സന്ധ്യ ജൂണ്‍ 28നു (ഞായര്‍) നടക്കും.

വൈകുന്നേരം 5.30ന് സെന്റ് വെര്‍ത്ത്വില്‍ റെഡ്ഗം സെന്ററിലാണു പരിപാടി.

നിരവധി ആല്‍ബങ്ങളിലൂടെയും സിഡികളിലൂടെയും ക്രൈസ്തവ സംഗീത രംഗത്ത് തന്റേതായ ഇടം ഉറപ്പിച്ച ബിനോയ് ചാക്കോയുടെ ആദ്യ ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായാണു സിഡ്നിയിലെ സംഗീതസന്ധ്യ.

മെല്‍ബണിലെ പ്രമുഖ സംഗീത ബാന്‍ഡായ ഹാര്‍പ്സ് ആന്‍ഡ് ബീറ്റ്സ് ഒരുക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണു ഗാനന്ധ്യ അരങ്ങേറുക.

സിഡ്നിയിലെയും മെല്‍ബണിലെയും ഗായകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുവാന്‍ ഉദ്ദേശിക്കുന്നതെന്നു സംഘാടകരായ ഗാര്‍മണി ആര്‍ട്സ് സിഡ്നി അറിയിച്ചു. നേപ്പാളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐഎന്‍എഫ് ഓസ്ട്രേലിയുമായി സഹകരിച്ചാണു സഹായനിധി എത്തിക്കുന്നത്. ഗാനസന്ധ്യയിലെ ഓരോ ഗാനങ്ങളും സ്പോണ്‍സര്‍ ചെയ്യാനുള്ള അവസരമുണ്ടായിരിക്കും.

ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 15 ഡോളറും കുട്ടികള്‍ക്ക് 10 ഡോളറുമാണ്.

വിവരങ്ങള്‍ക്ക്: ജോണ്‍ ജേക്കബ് 0402677259, ബിനു വി. ജോര്‍ജ് 0426848390, ജോര്‍ജ് പണിക്കര്‍ 0418119834.