ബ്രിസ്ബെയ്നില്‍ അല്‍ഫോന്‍സാമ്മയുടെയും കന്യാമറിയത്തിന്റെയും സംയുക്ത തിരുനാള്‍ ഓഗസ്റ് ഒന്ന്, രണ്ട് തീയതികളില്‍
Monday, June 8, 2015 7:58 AM IST
ബ്രിസ്ബെയ്ന്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ മേരി മക് ലപ്പിന്റെയും സംയുക്ത തിരുനാള്‍ ഓഗസ്റ് ഒന്ന്, രണ്ട് (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

ഓസ്ട്രേലിയന്‍ സീറോ മലബാര്‍ സഭാ സ്ഥാപനത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ ഓഗസ്റ് ഒന്നിന് (ശനി) ബ്രിസ്ബെയ്നിലെ എല്ലാ ക്രിസ്ത്യന്‍ സഭാസമൂഹങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ബ്രിസ്ബെയ്ന്‍ സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ് 2015 സംഘടിപ്പിക്കും. സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

സീറോ മലബാര്‍ ക്യൂന്‍സ് ലാന്‍ഡ് ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ നേതൃത്വത്തില്‍ വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. ജോര്‍ജ് വര്‍ക്കി ജനറല്‍ കണ്‍വീനറും കണ്‍വീനര്‍മാരായി അജിമോന്‍ ആന്റണി, ജോമോന്‍ എടക്കര, ആന്റണി ജോണ്‍, അഫാ ചെറുവത്തൂര്‍ എന്നിവരെ തെരഞ്ഞെടുത്തു. സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ് കണ്‍വീനര്‍ അസിന്‍ പോളാണ്.

റിപ്പോര്‍ട്ട്: ജോളി കരുമത്തി