മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ഓണം ഓഗസ്റ് 29ന്
Monday, June 8, 2015 8:01 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളികളുടെ സംഘടനയായ മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ഓണം 2015 വിപുലമായ പരിപാടികളോടെ ഓഗസ്റ് 29ന്(ശനി) ആഘോഷിക്കുന്നു.

സ്പ്രിംഗ് വെയില്‍ ടൌണ്‍ ഹാളിലാണ് ആഘോഷച്ചടങ്ങുകള്‍ അരങ്ങേറുക.

രാവിലെ 10.30ന് കുട്ടികള്‍ക്കുള്ള ഡ്രോയിംഗ്, കളറിംഗ് മത്സരങ്ങള്‍ ടൌണ്‍ ഹാളില്‍ നടക്കും. പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടുള്ള മത്സരമാകും അരങ്ങേറുക. ഉച്ചയ്ക്ക് 12 മുതല്‍ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പും. ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സമ്മേളനം കേരളത്തിലെ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ ഉദ്ഘാടനം ചെയ്യും.

'ഓണം 2015' എന്ന പേരില്‍ പ്രകാശനം ചെയ്യുന്ന സുവനീറിലേക്ക് കഥ, കവിത, കൃതികള്‍, ചിത്രരചനകള്‍ എന്നിവ പ്രസിദ്ധീകരിക്കാന്‍ താത്പര്യമുള്ള കുട്ടികളില്‍നിന്നു സംഘാടകര്‍ അപേക്ഷ ക്ഷണിച്ചു.

വിവരങ്ങള്‍ക്ക്: ഡോ. ഷാജി വര്‍ഗീസ് 041865790, അജി പുനലൂര്‍ 0401426932, രാജന്‍ വെണ്‍മണി 0400450593, ജിസ്മോള്‍ കുര്യന്‍ 0431319242.