സിംഗപ്പൂര്‍: കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സിംഗപ്പൂരില്‍ സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. ആദ്യമായാണു സാഹിത്യ അക്കാദമി സിംഗപ്പൂരില്‍ പരിപാടി നടക്കുന്നത്. പ്രവാസി എക്സ്പ്രസ് സിംഗപ്പൂര്‍ ആയിരുന്നു 'അക്ഷര പ്രവാസം 2015' എന്ന പരിപാടിയുടെ മുഖ്യ സംഘാടകര്‍.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് ശില്പശാല ഉദ്ഘാടനം ചെയ്തു. അക്കാദമി വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, എഴുത്തുകാരായ പി.കെ. പാറക്കടവ്, സുഭാഷ് ചന്ദ്രന്, ഷാജി കൈനകരി, എം.കെ. ഭാസി എന്നിവര്‍ പങ്കെടുത്തു.
സര്‍ഗാത്മക സാഹിത്യവും മാധ്യമങ്ങളും മലയാള സാഹിത്യത്തിലെ പ്രവാസ ജീവിതം എന്നീ വിഷയങ്ങളില്‍ ശില്പശാല സംഘടിപ്പിച്ചു.
എഴുത്ത് എല്ലാവരിലും ഉള്ള ഒരു കഴിവ് ആണെന്നും അതിനെ സ്വയം തിരിച്ചറിഞ്ഞ് തേച്ചുമിനുക്കി പൂര്‍ണമായ നിലയില്‍ കൊണ്ടുവരേണ്ടത് ഓരോ ആളുടെയും കടമയണെന്നും അതിനു എഴുത്തിനെ സ്നേഹിക്കുകയും അല്പം സമര്‍പ്പണം നല്‍കുകയും ആണു വേണ്ടതെന്നു പെരുമ്പടവം ശ്രീധരന് പറഞ്ഞു. ഓരോ വ്യക്തിക്കും ഒരു ഇരിപ്പിടം ഉള്ള മേഖല ആണു സാഹിത്യരചന. അവിടെ പ്രയത്നംകൊണ്ട് എത്തിച്ചേരുക എന്നതാണ് ആവശ്യം.
കേരള സാഹിത്യ അക്കാദമി ഇന്ന് ഒട്ടനവധി പരിപാടികള്‍ നടത്തി കൂടുതല്‍ പേരെ എഴുത്തിലേക്കു കൊണ്ടുവരാന്‍ ശ്രമം നടത്തുന്നുണ്ട്. പ്രവാസികള്‍ കൂടുതല്‍ ഇത്തരം പരിപാടികള്‍ക്കു പിന്തുണ നല്കുന്നു എന്നതു സന്തോഷവും അതിശയവും നല്കുന്നുവെന്നു ശ്രീധരന് പറഞ്ഞു.
അക്ബര്‍ കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. കല സിംഗപ്പൂര്‍, എംഐഎസ് സിംഗപ്പൂര്‍ എന്നിവര്‍ ആയിരുന്നു സംഘാടകസഹായം. ദൈവാനി (കാന്‍ബറ സിസി, ഐഎഇസി), ഐസക്ക് വര്‍ഗീസ് (കല), കൃഷ്ണകുമാര്‍ (സൂര്യ സിംഗപ്പൂര്‍), സത്യന് പൂക്കുട്ടത് (എംഐഎസ്), രാജീവ് നായര്‍ (വേള്‍ഡ് മലയാളി കൌണ്‍സില്‍), എം.കെ.വി. രാജേഷ് (ഐസിഎ) എന്നിവര്‍ ആശംസ അര്‍പ്പിച്ചു. പ്രവാസി എക്സ്പ്രസ് ചീഫ് എഡിറ്റര്‍ രാജേഷ് ആമുഖം പറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പത്രപ്രവര്‍ത്തകനുമായ സുഭാഷ് ചന്ദ്രന്, സാഹിത്യവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സംസാരിച്ചു. കുഞ്ഞുകഥകളുടെ സുല്‍ത്താന്‍ പി.കെ. പാറക്കടവ്, തന്റെ കുഞ്ഞുകഥകള്‍ പറഞ്ഞതു പരിപാടി കൂടുതല്‍ മധുരമാക്കി. കഥയിലും എഴുത്തിലും വലിപ്പമല്ല അത് വായനക്കാരനു നല്കുന്ന സന്തോഷമാണു പ്രധാനമെന്ന് പികെ പറഞ്ഞു.
മലയാള സാഹിത്യത്തില്‍ സിംഗപ്പൂരിന്റെ സ്ഥാനം പ്രധാനമാണെന്ന് എം.കെ. ഭാസി പറഞ്ഞു. വിലാസിനി ഉള്‍പ്പെടെ എഴുത്തിന്റെ സുവര്‍ണ കാലം സിംഗപ്പൂര്‍ എഴുത്തിനു കൂട്ടുപിടിച്ചിരുന്നു എന്നത് സന്തോഷവും അഭിമാനവും നല്കുന്നുവെന്നു സിംഗപ്പൂരിന്റെ മുതിര്‍ന്ന മലയാള കവി പറഞ്ഞു. എംഎല്‍ഇഎസ് പ്രസിഡന്റ് ജയദേവ് ഉണ്ണിത്താന് ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു. പെരുമ്പടവം ശ്രീധരന് എന്‍.വി. കൃഷ്ണവാര്യര്‍ ശതാബ്ദി പ്രഭാഷണം നടത്തി. കവിയരങ്ങില്‍ വി.ആര്. അനൂപ്, സുമിത നിഥിന്, പ്രോമോദ് തച്ചുകുന്നുമ്മല്‍, സവിത കുമാരി, ബിജു പ്രഹ്ളാദ്, എം.കെ.വി. രാജേഷ്, അശ്വതി, വെണ്മണി ബിമല്‍രാജ് എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
സമാപന സമ്മേളനത്തില്‍ സിംഗപ്പൂര്‍ മലയാളി അസോസിയേഷന് പ്രസിഡന്റ് ബി.ബി.എം. ജയകുമാര്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ പനയം ലിജു സ്വാഗതവും വെണ്മണി ബിമല്‍രാജ് നന്ദിയും പറഞ്ഞു.