നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല ജൂണ്‍ 15ന്
Friday, June 12, 2015 5:41 AM IST
ന്യൂഡല്‍ഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല ജൂണ്‍ 15ന് (തിങ്കള്‍) ആഘോഷിക്കുന്നു.

രാവിലെ 5.30നു ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്ര മേല്‍ശാന്തിയുടെ മുഖ്യ കാര്‍മികത്വത്തില്‍ രാവിലെ 8.30നു ക്ഷേത്ര ശ്രീകോവിലില്‍നിന്നു ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരും.

പ്രഭാത പൂജകള്‍ക്കുശേഷം വിശേഷാല്‍ പൂജകളും കാര്‍ത്തിക പൊങ്കാലയോടനുബന്ധിച്ചു നടക്കും.

വിവരങ്ങള്‍ക്ക്: യശോധരന്‍ നായര്‍ 9811219540.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി