ഇറ്റലിയില്‍ 'പ്രേമം' ജൂണ്‍ 21 മുതല്‍ ഇറ്റലിയില്‍ പ്രദര്‍ശനത്തിന്
Sunday, June 14, 2015 7:31 AM IST
റോം: നിലവിലെ കളക്ഷന്‍ റിക്കാര്‍ഡ് തിരുത്തിക്കുറിച്ച് കേരളക്കരയില്‍ തരംഗം സൃഷ്ടിച്ച മലയാള ചലച്ചിത്രം 'പ്രേമം' ഇറ്റലിയിലും ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ്. റിലീസ് ചെയ്ത രാജ്യങ്ങളിലെല്ലാം തകര്‍പ്പന്‍ വിജയം കാഴ്ചവച്ചു മുന്നേറുന്ന 'പ്രേമം' ജൂണ്‍ 21 മുതല്‍ ഇറ്റലിയില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും.

ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കനുസരിച്ച് ഏഴു കേന്ദ്രങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയാറെടുപ്പുകള്‍ നടക്കുകയാണ്. തിയറ്റര്‍ ലഭിക്കാത്തതാണ് എല്ലാ സ്ഥലങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാത്തത്. കുറച്ചാളുകള്‍ മാത്രമുള്ള സ്ഥലങ്ങളില്‍ പോലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അവസരം ചോദിച്ച് ഇനിയും ആവശ്യക്കാരുണ്െടന്നത് ഈ ചിത്രത്തിനു ലഭിച്ച ജനപ്രീതിക്ക് ഒരു ചെറിയ ഉദാഹരണം മാത്രം. വിരലിലെണ്ണാവുന്ന മലയാളം ചിത്രങ്ങള്‍ മാത്രമാണ് ഇറ്റലിയില്‍ ഹിറ്റ് ആയിട്ടുള്ളത്.

നിവിന്‍ പോളി നായകനാകുന്ന ചിത്രം യുറോപ്പില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചലച്ചിത്രമെന്ന പ്രത്യേകതയും ഇതിനോടകം കരസ്ഥമാക്കി. പ്രണയവും സ്നേഹവുമൊക്കെ ആലങ്കാരിക ഭാഷയില്‍നിന്നും കൃത്രിമ അവതരണം ഒഴിവാക്കിയും പറഞ്ഞപ്പോള്‍ സിനിമ പ്രേക്ഷകന്‍ ഏറ്റെടുത്തു. പ്രേമം എന്ന അതേപേരില്‍ത്തന്നെ നിര്‍വ്യാജമായ പ്രേമത്തെപ്പറ്റി പറയുന്ന ആദ്യ മലയാള ചിത്രമായതുകൂടി കൊണ്ടാകാം ഈ ചിത്രം ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ഹിറ്റായി മാറിയത്. പ്രേമത്തിന്റെ സുഖവും ആവേശവുമെല്ലാം നിവിന്‍ പോളി അവതരിപ്പിക്കുന്ന ജോര്‍ജ് എന്ന കഥാപാത്രത്തിന്റെ മൂന്നുകാലഘട്ടത്തിലൂടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുകയാണ്. സാധാരണക്കാരുടെ സംഭാഷണ ഭാഷയിലൂടെ ഒരു നിസാര കാര്യം ഭംഗിയോടെ അവതരിപ്പിച്ചപ്പോള്‍ അത് പുതിയ അനുഭവമാകുകയും പ്രേക്ഷകര്‍ ചിത്രം ഇരുകൈയും നീട്ടി സ്വീകരിക്കുകയുമായിരുന്നു.

ചിത്രം പ്രദര്‍ശിപ്പിക്കുന്ന കേന്ദ്രങ്ങള്‍:

ങലശിൈമ – ഖൌില 21 ടൌിറമ്യ 1.30 ുാ
ഇശിലാമ ഇീാൌിമഹല ജമശേേ


ഞഛങഋ ഖൌില 21 ടഡചഉഅഥ 10മാ
ങഡഘഠകഇകചഋങഅ, അചഉഞഛങഋഉഅ ഞഛങഋ, അിറൃീാലറമ ഞീാല
ഢശമ ങമശേേമ ആമശേേശിെേശ 195 ആീരരലമ ഞീാല.

ങഛചഠഋഇഅഠകചക ഖൌില 21, 2 ുാ
ങൌഹശേമെഹമ കാുലൃശമഹ
ഇശിലാമ കാുലൃശമഹ ഠവലമലൃേ
അററൃല: ജശമ്വ്വമ ങമശാീൈ ഉ’അ്വലഴഹശീ, 551016 ങീിലേരമശിേശ ഠലൃാല (ജഠ)

ടഅഢഛചഅ 27 ഖഡച ടഅഠ 2ുാ
ഉകഅചഅ ങഡഘഠകജഘഋത, ചഋഅഞ കചജട, ഢകഅ, ആഞകഏചഛചഛ,117100,ടഅഢഛചഅ

ങകഘഅച28 ഖൌില 4ുാ
ഇശിലാമ ഇശില ഠലമൃീേ ടമി ങമൃരീ
ഢശമ ഉീി ജ. ഖൌറഴല 19/21 ഇീഹീഴിീ ങ്വീിലലെ , ങകഘഅച

ഛൃഴമിശ്വലറ യ്യ കങഅഇങ ങകഘഅച (കചഉകഅച ങഅഘഅഥഅഘഋഋ ഇഡഘഠഡഞഅഘ അടടഛഇകഅഠകഛച ഛഎ ങകഘഅച)
ഇീിമേര ളീൃ: 3392488905.

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍