കേസി മലയാളി ഫോറം ഓണാഘോഷം ഓഗസ്റ് 22ന്
Tuesday, June 16, 2015 6:03 AM IST
മെല്‍ബണ്‍: മെല്‍മണ്‍ സൌത്ത് ഈസ്റിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ കേസി മലയാളി ഫോറത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ് 22ന് (ശനി) ആഘോഷിക്കുന്നു.

ഹാംപ്ടണ്‍ പാര്‍ക്കിലെ റെന്‍ ആര്‍തര്‍ ഹാളില്‍ രാവിലെ ഒമ്പതിന് അത്തപൂക്കള മത്സരത്തോടെ ആഘോഷ പരിപാടികള്‍ക്കു തുടക്കം കുറിക്കും. തുടര്‍ന്നു കലാപരിപാടികള്‍ അരങ്ങേറും.

മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഡാന്‍സുകളും കേസി മലയാളി ഫോറത്തിന്റെ ഗാനമേള ട്രൂപ്പ് ഒരുക്കുന്ന പാട്ടുകളുടെ പാലാഴി ഒരു വ്യത്യസ്തതയുടെ പര്യായമായി മാറും. ക്ളാസിക്കല്‍ ഡാന്‍സും ഭരതനാട്യവും കുച്ചുപ്പുടിയും വേദിയില്‍ അരങ്ങു തകര്‍ക്കും. ചടങ്ങിന്റെ മധ്യത്തില്‍ മലയാളി മന്നന്റെ എഴുന്നള്ളിപ്പും ശിങ്കാരിമേളവും ചടങ്ങിനു കൊഴുപ്പു കൂട്ടും. വിഭവസമൃദ്ധമായ ഓണസദ്യയോടെ ചടങ്ങുകള്‍ അവസാനിക്കും.