ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ളബ് അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തിന് പിന്തുണയുമായി പ്രമുഖര്‍ രംഗത്ത്
Saturday, June 20, 2015 3:36 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബിന്റെ (കഅജഇ) പ്രഥമ അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തിന് ആവേശകരമായ പിന്തുണ. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, ബിസിനസ് രംഗങ്ങളിലെ പ്രമുഖരാണ് പിന്തുണയറിയിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത്.

2015 ഒക്ടോബര്‍ ഒമ്പതു മുതല്‍ 12 വരെ ന്യൂയോര്‍ക്കിലെ റോണ്‍കോണ്‍കോമ ക്ളാരിയോണ്‍ ഹോട്ടല്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന ഇന്‍ഡോഅമേരിക്കന്‍ പ്രസ്ക്ളബിന്റെ അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തിന്റെ സ്പോണ്‍സര്‍ഷിപ്പിനായി വിവിധ രംഗങ്ങളിലെ പ്രമുഖര്‍ സന്നദ്ധത അറിയിച്ചു.

അമേരിക്കയിലെ ഇന്ത്യക്കാരായ ഫിസിഷ്യന്‍മാരുടെ കേന്ദ്ര സംഘടനയായ ആപ്പി അമേരിക്കയില്‍ വളരെ സ്വാധീനമുള്ള സംഘടനയാണ്. പ്രസ്ക്ളബിന്റെ രൂപീകരണം മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സഹകരിക്കുന്നുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്ന വ്യക്തിയായ കമലേഷ് മേത്ത പ്രസ്ക്ളബിന്റെ പ്രവര്‍ത്തനങ്ങളില്‍ അതീവ തല്‍പ്പരനും തുടക്കം മുതല്‍ തന്നെ പ്രസ്ക്ളബുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയുമാണ്. നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയായ കമലേഷ് മേത്ത ഫോര്‍സൈറ്റ് മീഡിയ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കൂടിയാണ്.

അമേരിക്കയിലെ പ്രമുഖ ജ്വലറിയായ വിന്‍സന്റ് ജ്വലറി ഉടമ ബോബ് വര്‍ഗീസ്, എംബിഎന്‍ ഇന്‍ഷുറന്‍സ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍ സര്‍വ്വീസസ് ഗ്രൂപ്പ് മേധാവിയും, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡണ്ടും, നാമം സാംസ്കാരിക സംഘടനയുടെ സ്ഥാപക നേതാവുമായ മാധവന്‍ ബി. നായര്‍, ജിഎംടി അസോസിയേറ്റ് സ് ഉടമ ജോര്‍ജ് തോമസ്, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ പ്രസിഡന്റും ഗ്രാന്‍ഡ് മെട്രോ റിയല്‍ എസ്റ്റേറ്റ് , ഹോംവേര്‍ കമ്പനി മേധാവിയുമായ റോയ് എണ്ണശേരില്‍, ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ മുന്‍ പ്രസിഡന്റ്, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് മുന്‍ പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റി മെംബര്‍ തുടങ്ങി സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖനായ ജോണ്‍ പോള്‍, അഭിഭാഷകനും ഫോക്കാന ജനറല്‍ സെക്രട്ടറിയുമായ വിനോദ് കെയാര്‍കെ, പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസ്കാരനായ വര്‍ഗീസ് ഉലഹന്നാന്‍, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് ജോയിന്റ് ട്രഷററും പ്ളാനെറ്റ് ഓഫ് വൈന്‍ കമ്പനി ഉടമയുമായ സുധാകര്‍ മേനോന്‍, അമേരിക്കയിലെ പ്രമുഖ റേഡിയോ ഗ്രൂപ്പായ മഴവില്‍ എഫ് എം, നടനും സംവിധായകനും നിര്‍മ്മാതാവും എഴുത്തുകാരനുമായ തമ്പി ആന്റണി, ചലച്ചിത്ര നിര്‍മാതാവ് സോമന്‍ പല്ലാട്ട്, ഇമിഗ്രേഷന്‍, റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ പ്രമുഖയായ അറ്റോര്‍ണി വിദ്യ ഹരിദാസ്, ഡയാന ഓട്ടോ ബോഡി ഉടമ ബാലചന്ദ്ര പണിക്കര്‍, പ്രമുഖ എഴുത്തുകാരനും പ്രസ്ക്ളബിന്റെ ഭാരവാഹിയുമായ ഈശോ ജേക്കബ്, ന്യൂജേഴ്സിയിലെ പ്രമുഖ അഭിഭാഷകനായ തോമസ് വിനു അലന്‍, ഡെന്റല്‍കെയര്‍ ആയൂര്‍വേദ ഉത്പന്നങ്ങളുടെ ഉടമസ്ഥനും റിയല്‍റ്ററുമായ മാത്തുക്കുട്ടി ഈശോ, ജെ പി ആര്‍ അസോസിയേറ്റ് സ് ഉടമ ജോണ്‍സണ്‍ ഡാനിയേല്‍, രാജ് ഓട്ടോയുടെ ഉടമയും പ്രമുഖ പ്രോഗ്രാം കോര്‍ഡിന്റ്േററുമായ രാജേഷ് പുഷ്പരാജ് എന്നിവര്‍ മാധ്യമ സമ്മേളനത്തിന് പിന്തുണ അറിയിച്ചു.

അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തില്‍ സിറ്റിസണ്‍ ജേര്‍ണലിസം, ലോക മാധ്യമ രംഗത്തെ പുത്തന്‍ പ്രവണതകള്‍, മാധ്യമപ്രവര്‍ത്തനത്തിലെ സോഷ്യല്‍ മീഡിയ സ്വാധീനം തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സംവാദങ്ങള്‍ നടക്കും. മാധ്യമ പ്രവര്‍ത്തനത്തെയും അതിന്റെ ചരിത്രത്തെയും അടുത്തറിയാനുതകുന്ന ഫോട്ടോപ്രദര്‍ശനവും ഈ കോണ്‍ഫറന്‍സിന്റെ മുഖ്യ ആകര്‍ഷണമാണ്. വിവിധ രാജ്യങ്ങളിലുള്ള പ്രശസ്തരായ മാധ്യമ പ്രവര്‍ത്തകര്‍ ഈ സമ്മേളനത്തിന്റെ ഭാഗമാകുന്നുവെന്നു മാത്രമല്ല അവര്‍ നയിക്കുന്ന ഉന്നത നിലവാരമുള്ള സെമിനാറുകളും വര്‍ക്കുഷോപ്പുകളും ഈ കോണ്‍ഫറന്‍സിനെ മികവുറ്റതാക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : അജയ് ഘോഷ്: 203 583 6750, ജിന്‍സ്മോന്‍ സക്കറിയ: 516 776 7061, ഫാ. ജോണ്‍സന്‍ പുഞ്ചകോണം: 770 310 9050, വിനി നായര്‍: 732 874 3168.