യോങ്കേഴ്സില്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ കുടുംബ സംഗമം ജൂണ്‍ 26ന്
Saturday, June 20, 2015 8:16 AM IST
ന്യൂയോര്‍ക്ക്: യോങ്കേഴ്സില്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം ജൂണ്‍ 26നു (വെള്ളി) വൈകുന്നേരം ആറു മുതല്‍ 11 വരെ 1727 സെന്‍ട്രല്‍ പാര്‍ക്ക് അവന്യുവിലുള്ള മുംബൈ സ്പൈസസ് റസ്ററന്റില്‍ നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

യോങ്കേഴ്സിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്ക് തെരക്കിട്ട തങ്ങളുടെ ജീവിതത്തില്‍ ആസ്വദിക്കുന്നതിനും പരസ്പരം കണ്ടുമുട്ടുന്നതിനും ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുമുള്ള ഒരു അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. കുടുംബസംഗമത്തില്‍ യോങ്കേഴ്സിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുക്കും. നാഷണല്‍ ലവലില്‍ പ്രവര്‍ത്തിക്കുന്ന ഫോമ, ഫൊക്കാന എന്നിവയുടെ നാഷണല്‍ ലവലില്‍ പ്രവര്‍ത്തിക്കുന്ന ഫൊമ, ഫൊക്കാന എന്നിവയുടെ നാഷണല്‍ നേതാക്കള്‍ സംഗമത്തില്‍ പങ്കെടുത്തു സംസാരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ പരിപാടികളില്‍ പങ്കെടുക്കാവുന്നതാണ്. ഡിന്നറും വിവിധ കലാപരിപാടികളും അരങ്ങേറും.

എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സംഗമത്തിലേക്ക് സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഇട്ടന്‍ ജോര്‍ജ് (പ്രസിഡന്റ്) 914 607 7367, എം.കെ. മാത്യൂസ് (വൈസ് പ്രസിഡന്റ്) 914 806 5007, ജോര്‍ജുകുട്ടി ഉമ്മന്‍ (ട്രഷറര്‍) 914 374 7624, അലക്സ് തോമസ് (കോഓര്‍ഡിനേറ്റര്‍) 914 473 0142, ബിനു ചാവറ (പിആര്‍ഒ) 914 471 2107, തോമസ് കൂവള്ളൂര്‍ (സെക്രട്ടറി) 914 409 5772.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം