ഗാല്‍വെസ്റണ്‍ പ്രാര്‍ഥന ഗ്രൂപ്പ് ഫാദേഴ്സ് ഡേ ആഘോഷിച്ചു
Monday, June 22, 2015 5:56 AM IST
ഹൂസ്റണ്‍: ട്രിനിറ്റി മാര്‍ത്തോമ ഇടവകയിലെ ഗാല്‍വെസ്റണ്‍ അദര്‍ ഏരിയ (ഗോവ) പ്രാര്‍ഥന ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഫാദേഴ്സ് ഡേ ആഘോഷിച്ചു.

മേയ് 13നു വൈകുന്നേരം ഏഴിനു തോമസ് വര്‍ഗീസിന്റെ (ഷിബു) ഭവനത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ വ്യത്യസ്തതകൊണ്ടു ശ്രദ്ധേയമായി.

ഇടവക അസിസ്റന്റ് വികാരി റവ. മാത്യൂസ് ഫിലിപ്പ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. പിതാക്കന്മാരുടെ ത്യാഗപൂര്‍ണമായ ജീവിതങ്ങളെ സ്മരിക്കുന്നതിനും പിന്തുടരുന്നതിനും നമുക്കു കഴിയണമെന്നും വേദ പുസ്തകത്തിലെ നിരവധി പിതാക്കന്മാരുടെ ധന്യമായ അചഞ്ചലമായ വിശ്വാസ ജീവിതങ്ങളെ ഉദാഹരണങ്ങളായി റവ. മാത്യൂസ് ഫിലിപ്പ് അധ്യക്ഷപ്രസംഗങ്ങളില്‍ എടുത്തുകാട്ടി. ജോണ്‍ തോമസ്, രാജു തടത്തില്‍ എന്നിവര്‍ പ്രാര്‍ഥിച്ചു.

തുടര്‍ന്നു തങ്ങളുടെ പിതാക്കന്മാര്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് കുട്ടികളായ ഹന്ന, ബഞ്ചമിന്‍, ജാസ്മിന്‍, തുഷാര്‍ തുടങ്ങിയവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഷിബു പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.

തുടര്‍ന്നു മാധ്യമപ്രവര്‍ത്തകന്‍ ജീമോന്‍ റാന്നി ഫാദേഴ്സ് ഡേയുടെ മുഖ്യ പ്രഭാഷണം നടത്തി. നമ്മുടെ കുഞ്ഞുങ്ങള്‍ അവരുടെ പിതാക്കന്മാരെ കാണുന്നതില്‍ കൂടി സ്വര്‍ഗസ്ഥനായ പിതാവായ ദൈവത്തെ ദര്‍ശിക്കുന്നതിനു കഴിയണം. പ്രതിസന്ധികളില്‍ പ്രത്യാശ തരുന്ന ദൈവത്തെ മക്കള്‍ക്കു പറഞ്ഞു കൊടുക്കണം. ശുഭാപ്തി വിശ്വാസവും സന്തോഷവും ദൈവത്തില്‍ ദര്‍ശിക്കുന്നതിന്ു മക്കള്‍ക്ക് നല്ല മാര്‍ഗ ദര്‍ശികളായി തീരാന്‍ പിതാക്കള്‍ക്കുകഴിയട്ടെയെന്ന് അദ്ദേഹം പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.

തുടര്‍ന്നു എല്ലാ പിതാക്കന്മാര്‍ക്കും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി. ഇടവക കൈസ്ഥാന സമിതി അംഗം ജോണ്‍ ചാക്കോ (ജോസ് കോട്ടയം) നന്ദി പറഞ്ഞു. റവ. മാത്യൂസ് ഫിലിപ്പിന്റെ പ്രാര്‍ഥനയോടെ സമ്മേളനം അവസാനിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍