ഫിലഡല്‍ഫിയയില്‍ പാരീഷ് കൌണ്‍സില്‍ അംഗങ്ങളുടെ സമ്മേളനം സംഘടിപ്പിച്ചു
Wednesday, June 24, 2015 5:19 AM IST
ഫിലഡല്‍ഫിയ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക രൂപതയുടെ കീഴില്‍ നോര്‍ത്തീസ്റ് റീജണില്‍പെട്ട ഫിലഡല്‍ഫിയ, ഈസ്റ് മില്‍സ്റോണ്‍ എന്നീ ഫൊറോന പള്ളികളുടെ പരിധിയില്‍ വരുന്ന എല്ലാ മിഷനുകളിലെയും ഇടവകകളിലെയും മിഷന്‍/പാരീഷ് കൌണ്‍സില്‍ അംഗങ്ങളുടെ സമ്മേളനം സംഘടിപ്പിച്ചു.

ജൂണ്‍ ഏഴിനു (ഞായര്‍) സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലാണ് സമ്മേളനം നടന്നത്. ഉച്ചകഴിഞ്ഞു മൂന്നിനാരംഭിച്ച സമ്മേളനം ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്തു. രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഇടവകകളും മിഷനുകളും സജീവമായി പങ്കുചേര്‍ന്ന് രൂപതയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത മാര്‍ ആലപ്പാട്ട് ഉദ്ഘാടനപ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. ഷിക്കാഗോ കേന്ദ്രമായി സീറോ മലബര്‍ രൂപത സ്ഥാപിതമായശേഷം നമ്മുടെ യുവജനങ്ങള്‍ക്ക് ആത്മീയവും ബൌദ്ധികവും കലാപരവുമായ ധാരാളം വളര്‍ച്ച കൈവന്നിട്ടുണ്െടന്നും രൂപതയുടെ യൂത്ത് അപ്പോസ്റലേറ്റ് അതിനായി ധാരാളം കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അതേപോലെ തന്നെ കുടുംബങ്ങളെ വിശ്വാസത്തില്‍ ആഴപ്പെടുത്തുന്നതിനായി രൂപത ഫാമിലി അപ്പോസ്റലേറ്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി മാര്‍ ആലപ്പാട്ട് പറഞ്ഞു. 

തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ മാര്‍ ആലപ്പാട്ട് മോഡറേറ്റ് ചെയ്തു. ഇടവകകളെ വിശ്വാസകൂട്ടായ്മയില്‍ വളര്‍ത്തുന്നതിനു പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ക്ക് എന്തുചെയ്യാന്‍ സാധിക്കും എന്നുള്ള ചര്‍ച്ചയില്‍ എല്ലാവരും സജീവമായി പങ്കെടുത്തു. രൂപതയുടെ കുടുംബവര്‍ഷാചരണം, സെപ്റ്റംബറില്‍ ഫിലഡല്‍ഫിയായില്‍ നടക്കുന്ന ലോകകുടുംബസംഗമം എന്നിവയെക്കുറിച്ച് സമ്മേളനം വിശകലനം ചെയ്തു. കുടുംബവര്‍ഷം പ്രമാണിച്ച് എല്ലാ ഇടവകകളിലും മിഷനുകളിലും വിശ്വാസവളര്‍ച്ചക്കുതകുന്ന പരിപാടികള്‍ നടപ്പിലാക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. സെപ്റ്റംബറിലെ ലോക കുടുംബകോണ്‍ഗ്രസിലും ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്ന ഫാമിലി ഫെസ്റിവലിലും ദിവ്യബലിയിലും എല്ലാ ഇടവകകളില്‍നിന്നും മിഷനുകളില്‍നിന്നും കൂടുതല്‍ ആള്‍ക്കാരെ പങ്കെടുപ്പിക്കണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. അതിനായി കാലേകൂട്ടി ചാര്‍ട്ടര്‍ ബസുകള്‍ ബുക്കുചെയ്ത് ആള്‍ക്കാരെ മൊബിലൈസ് ചെയ്യുന്ന പ്രക്രിയ എല്ലായിടത്തും തുടങ്ങിക്കഴിഞ്ഞു. ഇതിനായി ഫൊറോനതലത്തില്‍ ഒരു സബ്കമ്മിറ്റി രൂപീകരിച്ചു.

മതബോധന സ്കൂള്‍ കുട്ടികളുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി നോര്‍ത്തീസ്റ് റീജണില്‍ അടുത്ത സ്കൂള്‍വര്‍ഷം കുട്ടികളുടെ ടാലന്റ് ഷോ നടത്തണമെന്നു സമ്മേളനം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. അതുപോലെതന്നെ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ താമസിയാതെ നടത്തണമെന്നും യുവജനങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ റീജണ്‍ തലത്തില്‍ നടത്തണമെന്നും സമ്മേളനം മാര്‍ ജോയ് ആലപ്പാട്ടിനോട് ആവശ്യപ്പെട്ടു.

സമ്മേളനത്തില്‍ ഫിലഡല്‍ഫിയ ഇടവക വികാരി ഫാ. ജോണികുട്ടി ജോര്‍ജ് പുലിശേരി, ന്യൂജേഴ്സി പാറ്റേഴ്സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളി വികാരി ഫാ. ജേക്കബ് ക്രിസ്റി പറമ്പുകാട്ടില്‍, ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനയുടെ പരിധിയില്‍ വരുന്ന ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവക, സൌത്ത് ജേഴ്സി സെന്റ് ജൂഡ് സീറോ മലബാര്‍ മിഷന്‍, ഡെലവെയര്‍ സീറോ മലബാര്‍ മിഷന്‍, ന്യൂജേഴ്സി ഈസ്റ് മില്‍സ്റോണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനയുടെ പരിധിയിലുള്ള പാറ്റേഴ്സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ഇടവക എന്നിവിടങ്ങളില്‍നിന്നായി കൈക്കാരന്മാരുള്‍പ്പെടെ അറുപതിലധികം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. 

ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി സ്വാഗതവും കൈക്കാരന്‍ സണ്ണി പടയാറ്റില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍