മെല്‍ബണ്‍ രൂപത വാര്‍ഷികം: പ്രമോഷണല്‍ വീഡിയോ പ്രകാശനം ചെയ്തു
Wednesday, June 24, 2015 7:25 AM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപത പ്രഥമ വാര്‍ഷികത്തോടനുബന്ധിച്ചു രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ 'കൃപാഭിഷേകം 2015' പ്രമോഷണല്‍ വീഡിയോ പ്രകാശനം ചെയ്തു.

മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ സന്ദേശവും കണ്‍വന്‍ഷനെ കുറിച്ചുള്ള വിവരങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫറും ഗ്രാഫിക് ഡിസൈനറും രൂപത കത്തീഡ്രല്‍ ഇടവകാംഗവുമായ ഡിജിയോട്രിക്സ് ഡിജിറ്റല്‍ മീഡിയയിലെ ഡെന്നി തോമസ് ആണ് 150 സെക്കന്‍ഡുള്ള യൂടൂബ് വീഡിയോ, അല്‍ഫോന്‍സ കത്തീഡ്രല്‍ യൂടൂബ് ചാനലിനുവേണ്ടി നിര്‍മിച്ചിരിക്കുന്നത്.

ജൂലൈ 10, 11, 12 തീയതികളിലെ കണ്‍വന്‍ഷന്റെയും വാര്‍ഷികാഘോഷത്തിന്റെയും കൂടുതല്‍ വിവരങ്ങളും കണ്‍വന്‍ഷന്റെ സൌജന്യ രജിസ്ട്രേഷനും ംംംം.മഹുവീിമെരമവേലറൃമഹ.രവൌൃരവ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

വു://ംംം.്യീൌൌയല.രീാ/ംമരേവ?്=ി3ശഎ്ജീഗജഅം

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍