സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കായി എസ്എംസിസി ഉപന്യാസരചനാ മത്സരം നടത്തുന്നു
Thursday, June 25, 2015 5:00 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ അല്മായസംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്, സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം (എസ്സെ കോമ്പറ്റീഷന്‍) നടത്തുന്നു.

ദേശീയ തലത്തില്‍ നടത്തുന്ന മത്സരത്തില്‍ മൂന്നു വിഭാഗങ്ങളായാണു മത്സരാര്‍ഥികളെ തരംതിരിച്ചിരിക്കുന്നത്. ഒന്നാമത്തെവിഭാഗത്തില്‍ ആറാം ഗ്രേഡ് മുതല്‍ എട്ടാം ഗ്രേഡ് വരെയുള്ള കുട്ടികള്‍ യലിലളശ ീള ഴൃീംശിഴ ശി ്യൃീ ാമഹമയമൃ ളമശവേ ശി ൌ എന്ന വിഷയത്തെ ആസ്പദമാക്കി 500 വാക്കില്‍ കവിയാതെ എഴുതണം.

ഒമ്പതാം ഗ്രേഡ് മുതല്‍ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള വിഷയം ണവമ മൃല വേല രവമഹഹലിഴ ളമരലറ യ്യ ട്യൃീ ങമഹമയമൃ ഇവൃശശെേമി ളമാശഹശല ശി ൌ? ഒീം റീല ീൌൃ ൃലറശശീിേ മിറ ളമശവേ വലഹു ീ ീ്ലൃരീാല വീേലെ രവമഹഹലിഴല എന്നതാണ്. 750 വാക്കുകളില്‍ കവിയരുത്.

മൂന്നാമത്തെ വിഭാഗം 25നു വയസിനു താഴെ പ്രായമുള്ള കോളജ് വിദ്യാര്‍ഥികള്‍ക്കായാണ്. വിഷയം: കിളഹൌലിരല ീള ജീു എൃമിരശ അരശീിേ മിറ കറലീഹീഴശല ീി വേല എൌൌൃല ീള ഇമവീേഹശര രവൌൃരവ 1000 വാക്കുകളില്‍ കവിയാതെ എഴുതണം.

രചനകള്‍ 2015 ജൂലൈ 31-നുള്ളില്‍ ാരരലമ്യൈരീാുലശേശീിേ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിച്ചിരിക്കണം. ഇംഗ്ളീഷില്‍ പി.ഡി.എഫ് ഫോര്‍മാറ്റിലാണു രചനകള്‍ അയയ്ക്കേണ്ടത്. രചനകളോടൊപ്പം പേരും, വിലാസവും പഠിക്കുന്ന ഗ്രേഡും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഉണ്ടായിരിക്കണം. വിജയികള്‍ക്കു ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണെന്നു സംഘടാകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയിംസ് കുരീക്കാട്ടില്‍ (248 837 0402), സിറിയക് കുര്യന്‍ (201 723 7997), അരുണ്‍ ദാസ് (248 895 4948).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം