ഫണ്ട് റൈസിംഗ് പ്രോഗ്രാം മാറ്റിവച്ചു
Friday, June 26, 2015 5:22 AM IST
ലൊംബാര്‍ഡ്: സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയുടെ ധനശേഖരണാര്‍ഥം ജൂണ്‍ 28നു നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ക്രിസ്ത്യന്‍ ഗാനമേളയും ബൈബിള്‍ നാടകവും ചില സാങ്കേതിക കാരണങ്ങളാല്‍ സെപ്റ്റംബര്‍ മാസത്തിലേക്ക് മാറ്റിവച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പുതുക്കിയ സ്ഥലവും തീയതിയും പിന്നാലെ അറിയിക്കുന്നതാണ്. മാര്‍ത്തോമാ ഇടവകയ്ക്കുവേണ്ടി വികാരി റവ. ജോര്‍ജ് ചെറിയാന്‍, ജനറല്‍ കണ്‍വീനര്‍ ജേക്കബ് കെ. ജോര്‍ജ് (630 858 7853).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം