ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് സൌത്ത് ഫ്ളോറിഡ നഴ്സസ് വീക്ക് ആഘോഷിച്ചു
Friday, June 26, 2015 5:26 AM IST
മയാമി: നഴ്സിംഗ് മേഖല ഇന്ന് ഏറ്റവും വലിയ തൊഴില്‍ദായകമായി വളരുമ്പോള്‍ മനുഷ്യന്‍ ആതുരശുശ്രൂഷയെ ഏറ്റവും ഉദാത്തമായ ഒരു പുണ്യകര്‍മമായി കാണുന്നതാണു നഴ്സിംഗിനെ ഇന്നും മഹത്തരമാക്കുന്നതെന്നു മയാമി വെറ്ററന്‍സ് ഹോസ്പിറ്റല്‍ ചീഫ് നഴ്സിംഗ് ഓഫീസര്‍ മാര്‍സിയ ലൈസാറ്റ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് സൌത്ത് ഫ്ളോറിഡയുടെ നഴ്സസ് വാരാചരണത്തിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

കൂപ്പര്‍ സിറ്റി നഗരസഭാ ഓഡിറ്റോറിയത്തില്‍ നഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് അലീഷ കുറ്റ്യാനി അധ്യക്ഷതവഹിച്ചു. സമ്മേളനത്തില്‍ ഇന്ത്യന്‍ നഴ്സുമാര്‍ സൌത്ത് ഫ്ളോറിഡയില്‍ ചെയ്യുന്ന മഹത്തായ കാര്യങ്ങളെ അഭിനന്ദിച്ചുകൊണ്ട് പെംബ്രൂക്ക് പൈന്‍സ് നഗരസഭയുടെ വൈസ് മേയര്‍ ഐറീഷ് സിപ്പിള്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

വൈകുന്നേരം ആറിനു ആരംഭിച്ച സമ്മേളനത്തില്‍ ഡേവി സിറ്റി മേയര്‍ ജൂഡി പോള്‍, ഫോമാ നാഷണല്‍ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് വികാരി ഫാ. കുര്യാക്കോസ് കുമ്പുക്കീല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

കലാപരിപാടികള്‍ വാണി സുധീഷിന്റെ പ്രാര്‍ത്ഥനാ ഗാനാലാപനത്തോടെ ആരംഭിച്ചു. സനിലും ജസി വര്‍ക്കിയും, റിയയും ക്രിസ്റീനയും, ആനും സനിലും ചേര്‍ന്ന് അവതരിപ്പിച്ച സംഘനൃത്തവും, സിനി ജോസിന്റെയും, സിജി സെന്നിയുടെയും ശ്രുതിമധുരമായ ഗാനങ്ങളും ശ്രദ്ധേയമായി. കരിക്കിനേത്ത് സില്‍ക്ക് വില്ലാജിയോയും, കേരള ഫാഷന്‍സ് മയാമിയും സ്പോണ്‍സര്‍ ചെയ്ത സാരിയും, ബോബ് എന്‍ക്ളക്സ് റിവ്യൂ സ്പോണ്‍സര്‍ ചെയ്ത ഗാലക്സി ടാബ്ളെറ്റും, റാഫിള്‍ ടിക്കറ്റിനുള്ള സമ്മാനമായി വിതരണം ചെയ്തു.

ജോജി കുര്യാക്കോസ് സ്വാഗതം ആശംസിക്കുകയും, ബെന്‍സി കുര്യാക്കോസ് കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു. മേരി തോമസ് മാസ്റര്‍ ഓഫ് സെറിമണിയായിരുന്നു.

ഡോ. ജോര്‍ജ് പീറ്റര്‍, ബോബി വര്‍ഗീസ്, അമ്മാള്‍ ബെര്‍ണാഡ്, കുഞ്ഞമ്മ കോശി, ബിജു ആന്റണി, സജോ പല്ലിശേരി, ഷിബു ജോസഫ്. ജിനോയി വി. തോമസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം