ഫൊക്കാന വുമണ്‍സ് ഫോറം യോഗം ജൂണ്‍ 28ന്
Friday, June 26, 2015 7:55 AM IST
ന്യൂയോര്‍ക്ക്: രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മേഘലകളില്‍ ശക്തികൊണ്ടും ബുദ്ധികൊണ്ടും മുന്നേറാന്‍ സ്ത്രീകള്‍ക്ക് സാധ്യമാകും എന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന ഫൊക്കാനയുടെ വുമണ്‍സ് ഫോറത്തിന്റെ യോഗം ജൂണ്‍ 28നു (ഞായര്‍) വൈകുന്നേരം ആറിന് ന്യൂയോര്‍ക്കിലുള്ള 11 ജമൃസ ംമ്യ ഉൃശ്ല, ട്യീലൈ ല്‍ നടക്കും.

വുമണ്‍സ് ഫോറം നാഷണല്‍ ചെയര്‍പേഴ്സണ്‍ ലീല മാരേട്ട് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഫൊക്കാന വുമണ്‍സ് ഫോറത്തിന്റെ പ്രവര്‍ത്തന പരിപാടികള്‍ക്കു രൂപം നല്‍കും. യോഗത്തില്‍ ന്യൂയോര്‍ക്ക് റീജണ്‍ വുമണ്‍സ് ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുക്കും.

യോഗത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ലീല മാരേട്ട് അറിയിച്ചു.