ആര്‍കെ പുരം സെന്റ് തോമസ് ഇടവകയില്‍ തോമാശ്ളീഹായുടെ തിരുനാള്‍
Friday, June 26, 2015 8:09 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് തോമസ് ഇടവകയില്‍ ഇടവക മധ്യസ്ഥനായ മാര്‍ തോമാശ്ളീഹായുടെ തിരുനാള്‍ ജൂണ്‍ 26 മുതല്‍ ജൂലൈ അഞ്ചുവരെ വിവിധ കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ആഘോഷിക്കുന്നു.

സെക്ടര്‍ രണ്ടിലുള്ള സെന്റ് തോമസ് പ്ളേ സ്കൂള്‍ ഗ്രൌണ്ടിലാണു തിരുനാളാഘോഷം.

ദിവസവും വൈകുന്നേരം നൊവേനയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ജൂണ്‍ 27, 28 ജൂലൈ നാല് തീയതികളില്‍ വൈകുന്നേരം ആറിനും ജൂലൈ 29 മുതല്‍ ജൂലൈ മൂന്നു വരെ തീയതികളില്‍ വൈകുന്നേരം 6.30നും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ അഞ്ചിനു വൈകുന്നേരം 5.30നും നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ജമ്മു-ശ്രീനഗര്‍ ബിഷപ് ഡോ. ഐവാന്‍ പെരേര മുഖ്യകാര്‍മികത്വം വഹിക്കും. വികാരി ഫാ. ജോര്‍ജ് മണിമല സഹകാര്‍മികനായിരിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്