സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ദേവാലയ പ്രതിഷ്ഠയും പൊതുസമ്മേളനവും ജൂലൈ നാലിന്
Friday, June 26, 2015 8:10 AM IST
ഫിലാഡല്‍ഫിയ: സെന്റ് തോമസ് ഇവാന്‍ഞ്ചിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ, ഫിലാഡല്‍ഫിയ ഇടവക പുതുതായി വാങ്ങിയ ദേവാലയത്തിന്റെ പ്രതിഷ്ഠ ജൂലൈ നാലിനു (ശനി) രാവിലെ 10നു നടക്കും.

സഭയുടെ പ്രിസൈഡിംഗ് ബിഷപ് ഡോ. സി.വി. മാത്യു മുഖ്യകാര്‍മികത്വം വഹിക്കും. ചടങ്ങില്‍ ഇടവക വികാരി റവ. ജോണ്‍സണ്‍ ഡാനിയേല്‍, സഹോദരീ ഇടവകകളിലെയും സഭകളിലേയും പട്ടക്കാര്‍, പാസ്റര്‍മാര്‍ എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്നു പൊതുസമ്മേളനവും നടക്കും.

പ്രതിഷ്ഠാ കര്‍മത്തിലേക്ക് എല്ലാ വിശ്വാസികളുടെയും പ്രാര്‍ഥനയും സഹകരണവും വികാരി റവ. ജോണ്‍സണ്‍ ഡാനിയേല്‍ അഭ്യാര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: റവ. ജോണ്‍സണ്‍ ഡാനിയേല്‍ 267 721 0767.

പള്ളിയുടെ വിലാസം: 785 വെസ്റ് സ്ട്രീറ്റ് റോഡ്, വാര്‍മിന്‍സ്റര്‍, പിഎ 18974.