ബ്രിസ്ബയ്നില്‍ ദുക്റാന തിരുനാള്‍ ജൂലൈ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളില്‍
Saturday, June 27, 2015 8:14 AM IST
ബ്രിസ്ബയ്ന്‍: ഓസ്ട്രേലിയയിലെ മലയാളി സമൂഹം പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന ദുക്റാന തിരുനാള്‍ ഫാത്തിമ മാതാ പള്ളിയില്‍ ജൂലൈ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളില്‍ ആഘോഷിക്കുന്നു.

മൂന്നിനു (വെള്ളി) വൈകുന്നേരം 6.30നു ഫാ. പീറ്റര്‍ കാവുംപുറം കൊടിയേറ്റുന്നതോടെ തിരുനാളിനു തുടക്കം കുറിക്കും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനക്ക് ഫാ. ജോസഫ് തോട്ടന്‍കര കാര്‍മികത്വംവഹിക്കും.

നാലിനു (ശനി) വൈകുന്നേരം ഏഴിന് പ്രശസ്ത സിനിമ പിന്നണി ഗായകരായ അഫ്സല്‍, അഖില ആനന്ദ് എന്നിവര്‍ നയിക്കുന്ന ഗാനമേള അരങ്ങേറും.

അഞ്ചിനു (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന ഭക്തിനിര്‍ഭരമായ റാസക്ക് മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി നേതൃത്വം നല്‍കും. തുടര്‍ന്നു നടക്കുന്ന തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. തോമസ് അരീക്കുഴി കാര്‍മികത്വം വഹിക്കും. 7.45ന് വെടിക്കെട്ട് മേളം ബ്രിസ്ബയ്നിന്റെ ചെണ്ടമേളം, 8.30ന് സ്നേഹവിരുന്ന് എന്നിവ അരങ്ങേറും. ബ്രിസ്ബയ്നിലും പരിസരങ്ങളിലുമുള്ള പതിനഞ്ചില്‍പരം വൈദികരും ബ്രിസ്ബയ്ന്‍, ബംണ്ടാബര്‍ഗ്, മെല്‍ബണ്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഗായകരും പങ്കെടുക്കും.

തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തില്‍ ക്യൂന്‍സ് ലാന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരകണക്കിനാളുകള്‍ പങ്കുചേരും. വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍, വെള്ളിക്കുരിശ്, രൂപക്കൂടുകള്‍ എന്നിവ തയാറായി കഴിഞ്ഞു.

തിരുനാളില്‍ പങ്കെടുത്ത് തോമാശ്ളീഹായുടെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു.

തിരുനാളിന്റെ നടത്തിപ്പിനായി സോണി കുര്യന്‍ കണ്‍വീനറായും ജൂഡിന്‍ ജോസ്, സിബി തോമസ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും ജോസ് കണ്ണൂര്‍, ജെയിംസ് പെരുമാലില്‍ (ട്രസ്റീസ്), ടോം ജോസഫ് (പാസ്ററല്‍ കൌണ്‍സില്‍ അംഗം) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

പള്ളിയുടെ വിലാസം: ഛൌൃ ഘമറ്യ ീള ഇവൌൃരവ, 350 ങീൃശോലൃ ഞീമറ, അരമരശമ ഞശറഴല, ആൃശയെമില.