ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ദുക്റാന തിരുനാള്‍ ജൂലൈ മൂന്നു മുതല്‍
Monday, June 29, 2015 4:59 AM IST
ഫിലാഡല്‍ഫിയ: ഇടവക മദ്ധ്യസ്ഥനും, ഭാരതത്തിനു വിശ്വാസവെളിച്ചം പകര്‍ന്നു നല്‍കിയ അപ്പസ്തോലനുമായ വിശുദ്ധ തോമ്മാശ്ളീഹായുടെ തിരുനാള്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂലൈ മൂന്നു മുതല്‍ ആറു വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

ദുക്റാന തിരുനാള്‍ ദിനമായ ജൂലൈ 3 (വെള്ളിയാഴ്ച) വൈകുന്നേരം അഞ്ചിനു ഇടവക വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി തിരുനാള്‍ കൊടി ഉയര്‍ത്തുന്നതോടെ നാലുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ പരിപാടികള്‍ക്കു തുടക്കമാവും. തുടര്‍ന്ന് ഫാ. ജോണിക്കുട്ടി പുലിശേരി, റവ. ഡോ. മാത്യു മണക്കാട്ട്,ഫാ. ജോണ്‍ മേലേപ്പുറം, ഫാ. വാള്‍ട്ടര്‍ തേലപ്പള്ളി, ഫാ. തോമസ് മലയില്‍, ഫാ. ബാബു തേലപ്പള്ളി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി, മധ്യസ്ഥപ്രാര്‍ത്ഥന, രൂപം വെഞ്ചരിപ്പ്, ലദീഞ്ഞ് എന്നിവ ഉണ്ടാവും. 7:30 മുതല്‍ ഫാ. ഷാജി തുമ്പേചിറയില്‍ നയിക്കുന്ന സംഗീതവിരുന്ന് 'ആത്മസംഗീതം' അരങ്ങേറും.

ജുലൈ നാലിനു (ശനിയാഴ്ച) വൈകുന്നേരം നാലിനു ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, ഫാ. ഷാജി തുമ്പേച്ചിറയില്‍, ഫാ. ഷാജി സില്‍വ, ഫാ. ജേക്കബ് ജോണ്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, പ്രദക്ഷിണം. ഏഴു മുതല്‍ ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, സ്നേഹവിരുന്ന്.

പ്രധാന തിരുനാള്‍ ദിവസമായ ജുലൈ അഞ്ചിനു (ഞായറാഴ്ച) രാവിലെ പത്തിനു ഫാ. ഷാജി തുമ്പേചിറയില്‍, ഡോ. മാത്യു മണക്കാട്ട്, ഫാ. സജി മുക്കൂട്ട്, ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്. ലദീഞ്ഞിനുശേഷം പെരുനാള്‍ കൊടികളുടെയും, മുത്തുക്കുടകളുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ തോമാശ്ളീഹായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച, സ്നേഹവിരുന്ന്. അന്നേദിവസം യുവജനങ്ങള്‍ ഒരുക്കുന്ന കാര്‍ണിവല്‍ തിരുനാളിനു മാറ്റുകൂട്ടും.

ജുലൈ ആറിനു തിങ്കളാഴ്ച്ച വൈകുന്നേരം ഏഴിനു മരിച്ചവരുടെ ഓര്‍മദിനം. ഫാ. ജേക്കബ് ക്രിസ്റി പറമ്പുകാട്ടില്‍, ഫാ. സോണി എട്ടുപറയില്‍, ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയും, ഒപ്പീസും, നേര്‍ച്ചവിതരണവും. തിരുക്കര്‍മങ്ങള്‍ക്കു ശേഷം കൊടിയിറക്കുന്നതോടെ നാലുദിവസത്തെ തിരുനാളിനു തിരശീലവീഴും.

ഷിക്കാഗോ രൂപതയുടെ കുടുംബവര്‍ഷാചരണവും, ഇടവകയുടെ പത്താം വാര്‍ഷികവും പ്രമാണിച്ച് ഇടവകയില്‍ പുതുതായി വിവാഹജീവിതത്തിലേക്കു പ്രവേശിച്ച ദമ്പതിമാരും യുവതീയുവാക്കളും അടക്കം 32 പേരാണു ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍ എന്നിവര്‍ തിരുനാളിന്റെ വിജയത്തിനായി പരിശ്രമിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍