ഫരീദാബാദ് ക്രിസ്തുരാജ ഫൊറോന പ്രാഥമിക രക്ത വിശകലന യൂണിറ്റ് രൂപവത്കരിച്ചു
Monday, June 29, 2015 7:15 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് ക്രിസ്തുരാജ ഫൊറോന കത്തീഡ്രലിലെ മാതൃദീപ്തിയുടെ സെന്റ് പീറ്റര്‍ യൂണിറ്റ് ഒരുക്കുന്ന പ്രാഥമിക രക്ത വിശകലന യൂണിറ്റ് ഫരീദാബാദ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എ.വി. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

എല്ലാ ഞായറാഴ്ചയും ആവശ്യക്കാരായവര്‍ക്കു ബ്ളഡ് ഷുഗറും പ്രഷററും സൌജന്യമായി പരിശോധിക്കാനുള്ള സൌകര്യമാണ് ഇതുവഴി സംജാതമായിരിക്കുന്നത്. അവധിദിവസമായ ഞായറാഴ്ച ഇങ്ങനെ സൌകര്യം ഒരുങ്ങുന്നത് വളരെയധികം പേര്‍ക്കു ഗുണം ചെയ്യുമെന്നും ഇതുപോലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും മുന്നോട്ടു വരണമെന്നും എ.വി. ഫിലിപ്പ് പറഞ്ഞു.

ചടങ്ങില്‍ വികാരി റവ. ഫാ. രാജന്‍ പുന്നയ്ക്കല്‍, ഉഷ തോമസ്, ടെസി, സിസ്റര്‍ ഡോ. എലിസബത്ത് വില്യം സിഎംസി എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്