പോള്‍ കറുകപ്പള്ളിലിന്റെ ഭാര്യാപിതാവ് പി.കെ. മാത്യു നിര്യാതനായി
Monday, June 29, 2015 10:31 PM IST
ന്യുയോര്‍ക്ക്: മലങ്കര ഓര്‍ത്തോഡോക്സ് സഭാ മാനേജിഗ് കമ്മറ്റി അംഗവും, നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മുന്‍ കൌണ്‍സില്‍ അംഗവും, ഫൊക്കാന ട്രസ്റി ബാര്‍ഡ് ചെയര്‍മാനുമായ പോള്‍ കറൂകപിള്ളിലിന്റെ ഭാര്യ ലത പോളിന്റെയും, ഫൊക്കാന മുന്‍ സെക്രട്ടറി ജോണ്‍ ഐസക്കിന്റെ (ഷിബു) ഭാര്യ ഷെല്‍ബിയുടെയും പിതാവ് എറണാകുളം കുറുപ്പംപടി മുടക്കിരായി പടയാട്ടില്‍ വീട്ടില്‍ റിട്ട. കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ പി.കെ. മാത്യു (82) നിര്യാതനായി. അകപ്പറമ്പ് അരീക്കല്‍ കുടുംബാംഗമായ റിട്ട. അധ്യാപിക മേരി മാത്യുവാണ് ഭാര്യ. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ രണ്ടിനു വ്യാഴാഴ്ച 11.30നു കുറുപ്പമ്പടി സെന്റ് മേരീസ് കത്തീഡ്രലില്‍.

മക്കള്‍: ലത പോള്‍. ഷെല്‍ബി ഐസക്ക്, സിബി പി. മാത്യു,ജസി ഏബ്രഹാം ( അബുദാബി). മരുമക്കള്‍: പോള്‍ കറൂകപിള്ളില്‍, ജോണ്‍ ഐസക്ക്, ബിന്ദു, ഏബ്രഹാം ജോര്‍ജ്. കൊച്ചുമക്കള്‍: ലീപ, ലിപിന്‍,ജോബിന്‍,അലിഷ,ജോഷ്, ഷാരോണ്‍, ശില്‍പ.

ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി ജോണ്‍, സെക്രട്ടറി വിനോദ് കെആര്‍കെ, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് മാധവന്‍ നായ എന്നിവര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഓര്‍ത്തോഡോക്സ് ടി.വിക്കുവേണ്ടി ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപൊലീത്ത, സി ഇ ഒ ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ കറുകപ്പള്ളില്‍ (845) 5535671/+91 7025814065, +91 8547730600
ജോണ്‍ ഐസക് (914) 720 5030.